പൂച്ചെണ്ട് നൽകി പൊന്നമ്മച്ചി, ചേർത്തുപിടിച്ച് ലാലേട്ടൻ; കുടുംബശ്രീ മേളയിലെ വൈറൽ കാഴ്ച
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ നടൻ മോഹൻലാലിന് നൽകിയ സ്വീകരണത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡയിയൽ വൈറലായിരിക്കുന്നത്. ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ്മ സേനാംഗം പൊന്നമ്മ ദേവരാജ് ആണ് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചത്.
പരിപാടിയുടെ മുഖ്യ സംഘാടകനയാ മന്ത്രി സജി ചെറിയാനാണ് മോഹൻലാലിന് പൂച്ചെണ്ട് നൽകി സ്നീകരിക്കാൻ നഗരസഭയിലെ മുതിർന്ന ഹരിതകർമ്മ സേനാംഗം പൊന്നമ്മച്ചിയെ തിരഞ്ഞെടുത്തത്. പൊന്നമ്മ ചേച്ചയാണ് മോഹൻലാലിന് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നത് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിറഞ്ഞ ചിരിയും കയ്യിൽ പൂച്ചെണ്ടുമ്മായി പൊന്നമ്മച്ചി വേദയിലേക്ക് എത്തി.
ഹർഷാരവങ്ങൾ നിറഞ്ഞ വേദിയിൽ വെച്ച് പൊന്നമ്മ മോഹൻലാലിന് പൂച്ചെണ്ടും പുസ്തകവും നൽകി. നിറഞ്ഞ ചിരിയോടെ പൂച്ചെണ്ടും പുസ്തകവും സ്വീകരിച്ച ലാലേട്ടൻ പൊന്നമ്മച്ചിയെ ചേർത്ത് പിടിച്ചു. വേദയിലുള്ളവരുടെയും കാണികളുടെയും ഹൃദയം നിറഞ്ഞ നിമിഷമായിരുന്നു. വേദയിൽ നിന്ന് തിരിച്ച് പോകവെ സജി ചെറിയാനെയും മന്ത്രി എം ബി രാജേഷിനേയും സന്തോഷത്തോടെ പൊന്നമ്മ കെട്ടിപ്പിടിച്ചു.
മോഹൻലാലിന് കാണാൻ വലിയ ജനസാഗരമാണ് എത്തിയത്. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയത് മുതൽ കാണികൾ ആരവത്തിലായിരുന്നു. പൊന്നമ്മ ചേച്ചിക്ക് നന്ദി പറഞ്ഞാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്.
ഏറ്റവും മനോഹരമായ വേദിയിലേക്ക് എന്നെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്ത് പൊന്നമ്മ ചേച്ചിക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു, എന്നാണ് മോഹൻലാൽ പറഞ്ഞത്. 31 വരെയാണ് മേള നടക്കുന്നത്. മേളയ്ക്കാി വിലുലമായ ഒരുക്കങ്ങളാണ് നടത്തിയിരിയ്ക്കുന്നത് മേളയിൽ പ്രവേശനം സൗജന്യമാണ്.