EntertainmentNewsRECENT POSTS
കുമരകത്ത് സുഹൃത്തിനൊപ്പം അവധിയാഘോഷിച്ച് സാറ അലി ഖാന്‍
ബോളിവുഡ് താരം സാറ അലി ഖാന്റെ ഇത്തവണത്തെ അവധി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത് കേരളമാണ്. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകത്തെ റിസോര്‍ട്ടിലായിരുന്നു താരത്തിന്റെ അവധി ആഘോഷം.
അടുത്ത വര്‍ഷം രണ്ട് സിനിമകളാണ് സാറയുടേതായി റിലീസിന് ഒരുങ്ങുന്നത്. സാറയും കാമുകന്‍ കാര്‍ത്തിക് ആര്യനും പ്രധാന വേഷത്തിലെത്തുന്ന ആജ്കല്‍, വരുണ്‍ ധവാന്‍ ചിത്രം കൂലി നമ്പര്‍ വണ്‍ എന്നിവയാണ് ചിത്രങ്ങള്‍.
കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും അക്ഷയ്കുമാറും ഒന്നിച്ചെത്തുന്ന സിംബ എന്ന ചിത്രത്തിലും സാറ നായികയായി.
https://www.instagram.com/p/B6hnERZpZhg/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News