‘ഷെയ്നിനെ നിയന്ത്രിക്കാൻ സെറ്റിൽ ഉമ്മച്ചി; ഈ ചെറുപ്പക്കാരന്റെ പ്രവൃത്തികൾ എന്തൊരു നാണക്കേടാണ്’; ശാന്തിവിള
കൊച്ചി:മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. ചെറുപ്പ കാലത്ത് തന്നെ കലാ രംഗത്ത് താൽപര്യം പ്രകടിപ്പിച്ച ഷെയൻ നിഗം അന്തരിച്ച നടൻ അബിയുടെ മകനുമാണ്. അബിയുടെ മകനെന്ന സ്നേഹം എപ്പോഴും ഷെയ്ൻ നിഗത്തോട് പ്രേക്ഷകർക്കുണ്ടായിരുന്നു. കഴിവുണ്ടായിട്ടും വളരാൻ കഴിയാതെ പോയ നടനായാണ് അബി സിനിമാ ലോകത്ത് അറിയപ്പെട്ടത്. ആ അവഗണന ഷെയ്നിന് വരുരുതെന്ന് നടന്റെ തുടക്ക കാലത്ത് പ്രേക്ഷകർ കരുതിയിരുന്നു.
ചെയ്ത മിക്ക സിനിമകളിലും ശ്രദ്ധേയ വേഷം ഷെയ്നിന് ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് തുടരെ വിവാദങ്ങളാണ് ഷെയ്നിന്റെ പേരിൽ വന്നത്. വെയിൽ എന്ന സിനിമയുടെ പേരിൽ നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കം ചർച്ചയായിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ഷെയ്ൻ കഥാപാത്രത്തിനാവശ്യമായ മുടി മുറിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഷെയ്ൻ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ജോബി രംഗത്തെത്തുകയും ചെയ്തു. ഏറെ നാൾ ഈ വിവാദം നില നിന്നിരുന്നു.
പ്രിയദർശൻ സംവിധാനം ചെയ്ത കൊറോണ പേപ്പേർസാണ് ഷെയ്നിന്റെ പുതിയ സിനിമ. ഷെയിൻ നിഗത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. മാധ്യമ പ്രവർത്തകൻ സാജൻ സക്കറിയ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശാന്തിവിള ദിനേശന്റെ വിമർശനം. യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെയ്ൻ നിഗം എന്ന ചെറുപ്പക്കാരനെ സെറ്റിൽ കൺട്രോൾ ചെയ്യാൻ വരുന്നത് അവന്റെ ഉമ്മച്ചിയാണ്. എന്തൊരു നാണക്കേടാണ്. 27 വയസ്സായ പയ്യൻ സെറ്റിൽ വരുന്നത് നഴ്സറിയിൽ പോവും പോലെ അമ്മയെയും കൊണ്ട്. പ്രിയന്റെ സെറ്റിലൊന്നും വിളിച്ചിലെടുക്കില്ല. വിവരമറിയും. പുതിയ പിള്ളേരുടെ സെറ്റിൽ ഈ പയ്യൻ കാണിക്കുന്നത് പോക്കിരിത്തരങ്ങളാണ്.
ആർഡിഎക്സ് എന്ന സിനിമയുടെ സെറ്റിൽ ഈ പയ്യൻ കാണിക്കുന്ന പോക്രിത്തരങ്ങൾ കേട്ടപ്പോൾ സത്യത്തിൽ എനിക്ക് പുച്ഛം തോന്നി. മൂന്ന് പേരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ. മൂന്ന് പേരും കൂടി നടന്ന് വരുന്ന ഷോട്ടെടുക്കുമ്പോൾ എന്നെ സൈഡിൽ നിർത്താൻ പറ്റില്ല, ഞാൻ നടുക്കേ നിൽക്കൂ എന്ന് പറയുന്നു.
ഇദ്ദേഹത്തിന്റെ നിഴലായി നടന്ന ഒരു കഥാപാത്രമുണ്ട്. സജിത്ത് യാഹിയ. ഇദ്ദേഹം ഒരു പടം ചെയ്യാൻ തീരുമാനിച്ചു. ഖൽബ് എന്നാണ് പടത്തിന്റെ പേര്. ഈ സിനിമ തുടങ്ങാനിരിക്കെ ഈ ഉമ്മച്ചി വിളിച്ച് പറയുകയാണ് എന്റെ മോൻ പ്രിയദർശന്റെ സിനിമയിൽ അഭിനയിച്ച് നിൽക്കുകയാണ് ഒരുി കോടി പ്രതിഫലം വേണമെന്ന്. മുടിയും വളർത്തി കഞ്ചാവ് ലുക്കിൽ നടക്കുന്ന വേഷം മാത്രമേ ഷെയ്നിന് എന്തായാലും ചെയ്യാൻ പറ്റൂ.
രശ്മിക മന്ദാനയെ നായികയാക്കണം എന്നാണ് പറയുന്നത്. സജിത്ത് യാഹിയ പ്രൊഡ്യൂസറുമായി സംസാരിച്ച് ഇവനെയങ്ങ് മാറ്റി. ആർഡിഎസ്കിന്റെ സെറ്റിൽ സംവിധായകനുമായി അഭിപ്രായ വ്യത്യാസം വന്നു. ഫെഫ്കെയുടെ തലപ്പത്തുള്ള ബി ഉണ്ണികൃഷ്ണനാണ് ഈ പ്രശ്നം പറഞ്ഞ് തീർത്തതെന്നും ശാന്തിവിള പറയുന്നു.
പ്രിയദർശന്റെ മുന്നിൽ പൂച്ചയെക്കണ്ട എലിയെപ്പോലെ ഓച്ഛാനിച്ച് നിൽക്കും. പുതിയ സംവിധായകരുടെ സെറ്റിൽ ചെന്നാൽ വിലസും. ഉല്ലാസം, കുർബാന, വെയിലെന്നൊക്കെ പറഞ്ഞ് നിർമാതാക്കളെ കുത്തുപാളയെടുപ്പിച്ച സിനിമകളിലാണ് ഇവൻ അഭിനയിച്ചത്, ശാന്തിവിള ദിനേശൻ പറഞ്ഞു. പൊതുവെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശൻ.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ വലിയ താരങ്ങൾക്കെതിരെ സംസാരിക്കാനും ശാന്തിവിള ദിനേശൻ മടിക്കാറില്ല. ബംഗ്ലാവിൽ ഔത എന്ന സിനിമ സംവിധാനം ചെയ്ത ശാന്തിവിള ദിനേശൻ നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.