ഇടുക്കി: ശാന്തന്‍പാറയില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരിയുടെ സംസ്‌കാരം നാളെ. രാവിലെ സാന്തന്‍ പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. വിമാനമാര്‍ഗമാണ് മൃതദേഹംരാത്രി നാട്ടിലെത്തിച്ചത്.
ശനിയാഴ്ചയാണ് ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമും റിജോഷിന്റെ ഭാര്യ ലിജിയേയും രണ്ടര വയസ്സുകാരിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
അതേസമയം കേസിലെ മുഖ്യപ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലിജിയുടെ നില തൃപ്തരികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ലിജിയെ നാളെ ആശുപത്രി സെല്ലിലേക്ക് മാറ്റും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News