CricketNewsSports

Sanju samson:50 പന്തില്‍ 107,ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി,തുടര്‍ച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി നേടിയ ആദ്യ താരം;ഡര്‍ബനിലെ തകര്‍പ്പന്‍ ബാറ്റിംഗില്‍ സഞ്ജുവിനൊപ്പം പോന്നത് ഒരുപിടി റെക്കോഡുകളും

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്‌സ്‌മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പൊരിച്ചു സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗമാണ് സെഞ്ച്വറി നേടിയത്. 50 പന്തില്‍ 107 റണ്‍സുമായി സഞ്ജു പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരെ ടി 20യില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് സഞ്ജു ഡര്‍ബനിലെ കിങ്‌സ്‌മേഡില്‍ കുറിച്ചത്.

ഓപ്പണറായി ഇറങ്ങിയ സഞ്ജു അതിവേഗ വെടിക്കെട്ടുമായി ഫോം തുടരുകയായിരുന്നു. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. ാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ടി 20യിലെ വന്‍മരങ്ങലെ അടക്കം കടപുഴകിയാണ് സഞ്ജു പുതിയ നേട്ടത്തിലേക്ക് കുതിച്ചെ്തിയത്. സ്‌ഫോടാത്മക തുടക്കമയിരുന്നു സഞ്ജുവിന്റേത. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചാണ് താരം കളം നിറഞ്ഞത്.

27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.

ഏഴ് ഫോറും ഒമ്പത് സിക്‌സും സഹിതമാണ് സഞ്ജു സെഞ്ചുറി തികച്ചത്. പാട്രിക് ക്രുഗര്‍ക്കതിരെ സിക്‌സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ചുറിയിലെത്തി. സെഞ്ചുറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തി.

സിക്‌സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്‌സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. നേരത്തെ പവര്‍ പ്ലേയില്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് സഞ്ജുവായിരുന്നു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ഫോറും സിക്‌സും അടിച്ച് കരുത്തുകാട്ടി. കോയെറ്റ്‌സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ കുതിച്ചു.

കോയെറ്റ്‌സിയെ സിക്‌സും ഫോറും അടിച്ച സൂര്യക്ക് പിന്നാലെ അടുത്ത ഓവറില്‍ മാര്‍ക്കോ യാന്‍സനെതിരെ സഞ്ജു സിക്‌സും ഫോറും പറത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കോയെറ്റ്‌സിയെ സിക്‌സിന് പറത്തിയ സഞ്ജു എട്ടാം ഓവര്‍ എറിയാനെത്തിയ എന്‍കബയോംസി പീറ്ററിനെതിരെ തുടര്‍ച്ചയായ സിക്‌സുകളിലൂടെ 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഒമ്പതാം ഓവര്‍ എറിയാനെത്തിയ പാട്രിക് ക്രുഗര്‍ വൈഡുകളും നോബോളുകളും എറിഞ്ഞ് 15 റണ്‍സ് വഴങ്ങിയെങ്കിലും അവസാന പന്തില്‍ സൂര്യകുമാറിന്റെ വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കക്ക് ആശ്വസിക്കാന്‍ വക നല്‍കി. രണ്ടാം വിക്കറ്റില്‍ സഞ്ജു-സൂര്യ സഖ്യം 76 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker