പുത്തന്‍ ലുക്കില്‍ സാനിയ; ബില്ലി ഐലിഷ് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ മേക്കോവറുമായി എത്തിയിരിക്കുകയാണ് സാനിയ. പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മുടി കളര്‍ ചെയ്ത് കിടിലന്‍ ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. മുടിയ്ക്ക് പച്ചയും നീലയും നിറം നല്‍കിയിരിക്കുകയാണ് സാനിയ. പുതിയ ലുക്ക് അടിപൊളിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിനിടെ രസകരമായൊരു സാമ്യത കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ബില്ലി ഐലിഷുമായുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. സാനിയ ഐലിഷ്, ബില്ലി ഇയ്യപ്പന്‍ തുടങ്ങിയ പേരും സാനിയയ്ക്ക് ആരാധകര്‍ നല്‍കുന്നു.
പുതിയ ലുക്കിന് കൈയ്യടിയുമായി താരങ്ങളുമെത്തിയിട്ടുണ്ട്. പേളി മാണി, അന്ന ബെന്‍, പ്രാര്‍തഥന ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവരും പുതിയ ഹെയര്‍ സ്‌റ്റൈല്‍ കലക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ക്വീനിലൂടെ നായിക നിരയിലേക്ക് എത്തിയ സാനിയ അവസാനം അഭിനയിച്ചത് ലൂസിഫറിലാണ്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ളത്.
https://www.instagram.com/p/CFjHQrOplt1/?utm_source=ig_web_copy_link