വൈറലായി തങ്കക്കൊലുസിന്റെ ഓണാഘോഷ വീഡിയോ
നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ നിറസാന്നിദ്ധ്യമാണ്. ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും തന്റെ സുഹൃത്തുക്കളുമായി സാന്ദ്ര പങ്കുവെക്കാറുണ്ട്. ഇക്കാലത്ത് മറ്റു കുട്ടികളില്‍ നിന്ന് വേറിട്ട് അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോഴിതാ ‘തങ്കക്കൊലുസി’ന്റെ ഓണാഘോഷ വിഡിയോ ആണ് വൈറല്‍. ഉമ്മുകുല്‌സും ഉമ്മിണിത്തങ്കയും അതാണ് ‘തങ്കക്കൊലുസ്’. വീട്ടിലും പറമ്പിലുമൊക്കെയുള്ള പൂക്കളൊക്കെ വച്ച് അത്തപ്പൂക്കളമിടുക, വീട്ടിലുണ്ടാകുന്ന പച്ചക്കറികള്‍ പറിച്ച് സദ്യയുണ്ടാക്കുക അങ്ങനെയൊക്കെ ഓണം ആഘോഷം ഒട്ടും കുറയ്ക്കാതെ ആഘോഷമാക്കുകയാണ് സാന്ദ്രയും കുടുംബവും.
തങ്കക്കൊലുസു എന്നു പേരിട്ടിരിക്കുന്ന യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. ഇതുവരെ ഒരുലക്ഷത്തോളം ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു.