ഡബ്ല്യു.സി.സി തിരിഞ്ഞ് പോലും നോക്കിയില്ല, ആകെ വിളിച്ചത് മമ്മൂക്ക മാത്രം; സാന്ദ്ര തോമസ്
ആശുപത്രിയില്‍ താന്‍ സീരിയസ് ആയി കിടന്ന സമയത്ത് സിനിമാരംഗത്ത് നിന്നു ആകെ വിളിച്ചത് മമ്മൂക്ക മാത്രമെന്ന് നാടി സാന്ദ്ര തോമസ്. ഡബ്ല്യുസിസി അടക്കമുള്ള വനിതാ സംഘടനകള്‍ തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് സാന്ദ്ര കുറ്റപ്പെടുത്തി.
ഡെങ്കി പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ സാന്ദ്ര കഴിഞ്ഞ ദിവസമാണ് സാധാരണ നിലയിലേക്ക് തിരികെ വന്നത്. നിര്‍മാതാക്കളുടെ സംഘടനയിലെ എല്ലാവരും വിളിച്ചിരുന്നു കാര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ആദര്‍ശം പറഞ്ഞിരുന്നവര്‍ വിളിച്ചില്ലെന്നും നടി പറഞ്ഞു.
‘സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാതോരാതെ ഘോര ഘോരം സംസാരിക്കുന്ന ആളുകളുണ്ട്, ഡബ്ല്യുസിസിയുണ്ട്, മറ്റേ സിസിസിയുണ്ട്, മറച്ചേ സിസിയുണ്ട്. അങ്ങനെ സിസികള്‍ പലതുണ്ട്. എന്നാല്‍ ഒരാഴ്ച്ച ഞാന്‍ ഐസിയുവിലായിരുന്നിട്ടും ഒരു സ്ത്രീജനം പോലും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ് മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലേ, മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും. പക്ഷേ അതുവരെ വരെ ആരും തിരിഞ് നോക്കില്ല.’ സാന്ദ്ര പറഞ്ഞു.
പറമ്പില്‍ കൂടി ഇറങ്ങി നടന്നിട്ട്, അമ്മയ്ക്ക് മക്കള്‍ക്കും മതിയായി കാണുമല്ലോ എന്ന് പരിഹസിച്ചവരുമുണ്ടെന്നു സാന്ദ്ര പറയുന്നു. കഴിഞ്ഞ ദിവസം സാന്ദ്ര ചെയ്ത ലൈവ് വീഡിയോ കാണാം;
https://youtu.be/D7OTm_7tVZ0