
കോഴിക്കോട്: കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം ടിപിആര്‍ 30 ശതമാനം കടന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങള്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്നലെ 1643 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് അതിതീവ്ര വ്യാപനം കണ്ടുവരുന്നത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിര്‍ദേശം.
ഇതിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ബീച്ചുകളില്‍ തിരക്ക് കൂടിയാല്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തും. ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. വാഹന പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News