സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം പലയിടത്തും ശക്തമാവുകയാണ്. കെ റെയിലിനായി സ്ഥാപിച്ച കുറ്റികള്‍ പിഴുതെറിഞ്ഞും വന്‍ പ്രതിഷേധം അരങ്ങേറുമ്പോള്‍ തന്റെ ആകെയുള്ള സമ്പാദ്യം കെ റെയിലിനായി വിട്ടുകൊടുത്തിരിക്കുകയാണ് മാമല മുരിയമംഗലം മോളത്ത് വീട്ടില്‍ സജിലും പിതാവ് ശിവനും. 23 സെന്റ് സ്ഥലവും രണ്ട് വീടുമാണ് കെ റെയിലിനായി ഇവര്‍ നല്‍കുന്നത്.
കേരളം പിന്നോട്ടല്ല മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് സജിലിനും കുടുംബത്തിനും ഉള്ളത്. ഈ തീരുമാനത്തിന് അമ്മയുടേയും ഭാര്യുടേയും പൂര്‍ണ്ണ പിന്തുണ കൂടിയുണ്ട്. ജനിച്ച് വളര്‍ന്ന വീടും സ്ഥലവുമാണ്. വിട്ടുനല്‍കാന്‍ വിഷമമുണ്ട്. എന്നാല്‍ നാടിന് ഗുണമുള്ള പദ്ധതിയല്ലേയെന്നാണ് സജില്‍ പറയുന്നത്. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ചാണ് പ്രാവര്‍ത്തികമായത്. അതുപോലെ കെ റെയിലും സാധ്യമാകുമെന്നും സജില്‍ കൂട്ടിച്ചേര്‍ത്തു.
നഷ്ടപരിഹാര പാക്കേജിനേക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെനും സജില്‍ പറയുന്നു. ഇതോടൊപ്പം ചില അയല്‍വാസികളും ഇവരുടെ നിലപാടിനോട് ചേര്‍ന്ന് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് ഇന്നും ഇന്നും സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടല്‍ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. വിവരശേഖരണവും ആയി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.