KeralaNews

തമ്മിലടിയ്ക്കിടയിലും പാലായില്‍ ഇടതിന് തന്നെ ജയം;യുഡിഎഫ് വോട്ടും എല്‍.ഡി.എഫിന്‌, ഷാജു വി തുരുത്തന്‍ പുതിയ ചെയര്‍മാന്‍

കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള വിജയം. 16 വോട്ട് പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് യുഡിഎഫിന് ഒപ്പമുണ്ടായിരുന്നു സ്വതന്ത്ര അംഗവും ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തി.

പത്ത് വോട്ട് പ്രതീക്ഷിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിൻസി വിസി തയ്യിലിന് ഒൻപത് വോട്ടാണ് ലഭിച്ചത്. ഇടത് മുന്നണി ധാരണ പ്രകാരം സി പി എം പ്രതിനിധി രാജിവച്ചതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

നേരത്തെ കേരള കോണ്‍ഗ്രസ് എം അംഗത്തിന്റെ എയര്‍പോഡ് മോഷണം പോയതുമായി ബന്ധപ്പെട്ട് സി.പി.എം കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ വലിയ ഭിന്നതകള്‍ നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് നടന്നത്‌.കേരള കോണ്‍ഗ്രസ് കൗണ്‍സിലറായ ജോസ് ചീരാൻകുഴിയുടെ എയർപോഡ് മാസങ്ങൾക്കു മുമ്പേ മോഷണം പോയിരുന്നു.അന്ന് എല്ലാ കൗണ്സിലര്മാരോടും അന്വേഷിച്ചെങ്കിലും ആരും തങ്ങൾക്കറിയില്ലെന്നാണ് പറഞ്ഞത് .

എന്നാൽ എയർപോഡ് ഉപയോഗിക്കുമ്പോൾ മദർ ഫോണിൽ സിഗ്നൽ ജോസ് ചീരാൻകുഴിക്കു ലഭിച്ചിരുന്നു.ഇതിൻ  പ്രകാരം അതിന്റെ ലൊക്കേഷനുകൾ അദ്ദേഹം ശേഖരിച്ച് വയ്ക്കുകയും ചെയ്തു.ഏകദേശം 25 പേജോളം വരുന്ന ലൊക്കേഷൻ ദൃശ്യങ്ങൾ അദ്ദേഹം ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി .ആദ്യ സിഗ്നലുകൾ ലഭിച്ചത് ബിനു പുളിക്കക്കണ്ടത്തിന്റെ വസതിയുടെഭാഗത്താണ് എന്നും ജോസ് പറഞ്ഞു.

മാഞ്ചസ്റ്ററിൽ വരെ എയർപോഡിന്റെ സിഗ്നലുകൾ ലഭിച്ചിരുന്നെന്നും .പിന്നീട് അത് നാട്ടിൽ തന്നെ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്നും ജോസ് ചീരാൻകുഴി മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ഹാളിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അതേസമയം ആന്റോ പടിഞ്ഞാറേയ്ക്കരയുടെ വീട്ടിൽ സിഗ്നൽ ലഭിച്ചെന്നു ബിനു പുളിക്കക്കണ്ടം കഴിഞ്ഞ കൗൺസിലിൽ പറഞ്ഞത് സത്യ വിരുദ്ധമാണെന്നും;മറ്റൊരു ഫോണിൽ സിഗ്നലുകൾ ലഭിച്ചെന്നറിഞ്ഞു ആപ്പിൾ കമ്പനിക്കാർ ഞെട്ടിപ്പോയി കാണുമെന്നും  ജോസ് ചീരാൻകുഴി പറഞ്ഞു.

പാലാ നഗരസഭയില്‍ 4.10.2023 തീയതി കൗണ്‍സില്‍ കൂടിയ വേളയില്‍ 35000 രൂപ വിലവരുന്ന എന്റെ ആപ്പിള്‍ എയര്‍ പോഡ് പ്രോ (2nd ജനറേഷന്‍ DWT6Y1J9H3) ഞാന്‍ ഒരു അത്യാവശ്യത്തിന് കൗണ്‍സില്‍ ഹാളിന് പുറത്തേയ്ക്ക് പോയി തിരിച്ച് വന്നപ്പോള്‍ അവിടെ കണ്ടില്ല. മറ്റ് കൗണ്‍സിലര്‍മാരോട് അന്വേഷിച്ച കൂട്ടത്തില്‍ ഹാളില്‍ എന്റെ അടുത്തിരിക്കുന്ന ബിനു പുളിയക്കേക്കണ്ടത്തോടും എന്റെ എയര്‍ പോഡ് കണ്ടിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ കണ്ടില്ല എന്ന മറുപടിയാണ് എല്ലാവരും തന്നത്.

അവിടെയെല്ലാം ഞാന്‍ പരിശോധിച്ചെങ്കിലും സാധനം കിട്ടിയില്ല. പീന്നിട് ഞാന്‍ 11.10.23 ല്‍ പാലാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇത് എന്റെ ഫോണുമായി പെയര്‍ ആയതു കൊണ്ട് ആര് ഇത് മറ്റ് കമ്പനിയുടെ ഫോണുമായി ഉപയോഗിച്ചാല്‍ പോലും ഉപയോഗിക്കുന്ന ആളുടെ ലൊക്കേഷന്‍ സഹിതം മദര്‍ ഡിവയിസായ എന്റെ ഫോണില്‍ കിട്ടുമെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് ഞാന്‍ എന്റെ കൂടെയുള്ള കൗണ്‍സിലര്‍മാരോടു പോലും പറയാതെ സ്വന്തം നിലയില്‍ തെളിവുകള്‍ ശേഖരിച്ചു. അങ്ങനെ പരിശോധിച്ചപ്പോള്‍ ബിനുവിന്റെ മുരിക്കുമ്പുഴ പാറപ്പള്ളി റോഡിലുള്ള വീടിനകത്ത് വച്ച് തന്നെ വിവിധ ദിവസങ്ങളിലായി 8 ദിവസം ഈ എയര്‍ പോട് ഉപയോഗിച്ചതിന്റെ മെസേജ് എനിക്ക് ലഭിച്ചു.

ബിനു വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന 94471 11218, 9846111218 എന്നീ ഫോണ്‍ നമ്പറുകളാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഞാന്‍ മനസ്സിലാകുന്നു. അങ്ങനെയാണ് ബിനു പുളിയ്ക്കണ്ടമാണ് എന്റെ എയര്‍പോഡ് മോഷ്ടിച്ചുതെന്ന് എനിക്ക് മനസ്സിലായത്. ഉത്തമ ബോധ്യമുണ്ടായിട്ടും ആരോടും പേര് സൂചിപ്പിക്കാതെ ഞാന്‍ കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരുന്നു. അങ്ങനെ ഈ എയര്‍പോഡ് 3 മാസമായി ഉപയോഗിച്ചപ്പോഴെല്ലാം അദ്ദേഹം സഞ്ചരിച്ച വഴികള്‍ സ്ഥലങ്ങള്‍ എല്ലാം ലൊക്കേഷന്‍ സഹിതം എനിക്ക് ലഭിച്ചുകൊണ്ടിരുന്നു.

അതില്‍ പ്രകാരം 6.10.23 തീയതി 12081 നമ്പര്‍ ട്രെയിനില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തിന് പോയതായും അവിടെ തിരുവനന്തപുരത്ത് തങ്ങിയതായും 23 -10 -23 തീയതി മൂന്നാറിന് പോയതായും 4.12.23 തീയതി വാഗമണ്ണിന് പോയതായും ഓറഞ്ച് വാലി ഹില്‍സ് റിസോര്‍ട്ടില്‍ തങ്ങിയതായും ലൊക്കേഷന്‍ സഹിതം എനിക്ക് തെളിവുകള്‍ ലഭിച്ചു. അങ്ങനെ അദ്ദേഹം 3 മാസത്തിനിടയില്‍ ഈ എയര്‍പോഡ് ഉപയോഗിച്ചപ്പോഴുള്ള 75 ഓളം തെളിവുകള്‍ എന്റെ കൈവശം ഉണ്ട്.

ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ അധികാരത്തിലിരുന്ന സമയത്ത് നടന്ന സംഭവം ആയതിനാല്‍ മുന്നണി ധാരണ പ്രകാരം അവരുടെ കാലാവധി 19. 1.2023 ല്‍ തീരുന്നതു കൊണ്ട് മാത്രമാണ് 17.1. 2023ലെ കൗണ്‍സിലില്‍ ആരെയും മുന്‍കൂട്ടി അറിയിക്കാതെ കൗണ്‍സില്‍ തുടങ്ങിയതിനു ശേഷം മാത്രം ചെയര്‍ പേഴ്സണ് ഈ വിഷയം സംബന്ധിച്ച് ഞാന്‍ കത്ത് നല്‍കിയത്.

എനിക്ക് ബിനു പുളിയക്കക്കണ്ടമാണ് എയര്‍പോഡ് എടുത്തതെന്ന് ഉറപ്പ് ഉണ്ടായിരുന്നിട്ടും ഞാന്‍ ആരുടെയും പേര് അന്ന് വെളിപ്പെടുത്താതെ ഇത് എടുത്ത ബിനു ആരും അറിയാതെ എനിക്ക് എയര്‍പോഡ് തിരിച്ച് തന്നാല്‍ മതിയെന്ന് മാത്രമാണ് ഞാന്‍ ചെയര്‍പേഴ്സന് നല്‍കിയ കത്തിലൂടെ ഉദ്ദേശിച്ചത്. പിന്നീട് വന്ന കൗണ്‍സിലില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അവരല്ലെന്ന് ഒറ്റകെട്ടായി രേഖാമൂലം കത്ത് നല്‍കി

എന്നെ പ്രകോപിപ്പിച്ചപ്പോഴും ഞങ്ങളുടെ കൗണ്‍സിലര്‍മാരും സംശയത്തിന്റെ നിഴലിലായിട്ടും പലസമ്മര്‍ദ്ദങ്ങള്‍ വന്നിട്ടും ഞാന്‍ ആരുടെയും പേര് വെളിപ്പെടുത്തിയില്ല. എന്റെ മനസ്സിലെ ആഗ്രഹം എടുത്ത ബിനു തിരിച്ച് തരുമെന്നു തന്നെയായിരുന്നു. കാരണം ഇത് ഒരു മോഷണ കേസായതിനാല്‍ അയാളുടെ കുടുംബത്തിനും പേര് ദോഷം ഉണ്ടാകരുതെന്ന് വിചാരിച്ചാണ് പേര് വെളിപ്പെടുത്താതെ
മുന്നോട്ട് പോയത്.

എന്നാല്‍ സംശയത്തിന്റെ നിഴലില്‍ ആണെന്നും തിരിച്ചറിയുമെന്നും മനസ്സിലാക്കിയ ബിനു പുളിയക്കക്കണ്ടം 24.1.2024ല്‍ കൂടിയ കൗണ്‍സിലില്‍ യാതൊരു ബന്ധവും ഇല്ലാത്ത രീതിയില്‍ കുറെ കാര്യങ്ങള്‍ പറഞ്ഞ് ചെയര്‍പേഴ്സണ് കത്ത് നല്‍കി. ഈ ഈയര്‍പോഡുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനിയുമായി അദ്ദേഹം അന്വേഷിച്ചുവെന്നും ഇപ്പോള്‍ അത് വേറെ ചില കൗണ്‍സിലര്‍മാരുടെയും ഉന്നത രാഷ്ട്രിയനേതാവിന്റെയും വീടും ജോലി സ്ഥലവും ഒക്കെയാണ് കാണിക്കുന്നതെന്നും രാഷ്ടിയ ഗൂഡാലോചനയുണ്ടെന്നും മറ്റുമാണ് കത്തില്‍ സൂചിപ്പിച്ചത്.

ഇങ്ങനെ ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെടാനോ, ലൊക്കോഷവുകളോ നിയമപരമായ അധികാരികള്‍ക്കല്ലാതെ വേറൊരാള്‍ക്കും ലഭ്യമാകുന്നതല്ല. എന്ത് തെളിവാണ് അദ്ദേഹത്തിന്റെ പക്കല്‍ ഇത് സംബന്ധിച്ച് ഉള്ളത്. യാതൊരു ബന്ധവും ഇല്ലാത്ത എന്റെ രാഷ്ട്രിയ നേതാവിന്റെയും സഹകൗണ്‍സിലര്‍മാരുടെയും പേര് ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണ് അന്നത്തെ കൗണ്‍സിലില്‍ യഥാര്‍ത്ഥ പ്രതിയായ ബിനു പുളിയ്ക്കക്കണ്ടത്തിന്റെ പേര് ഞാന്‍ പരസ്യമായി പറയാന്‍ കാരണം.

ഇദ്ദേഹം എടുത്തതാണെന്ന് ഉറപ്പിക്കാനുള്ള കൃത്യമായ 75 ഓളം തെളിവുകള്‍ ലൈക്കേഷന്‍ സഹിതം എന്റെ പക്കലുണ്ട്.

തെളിവുകള്‍

1) 6.10.2023 ല്‍ അദ്ദേഹം തിരുവനന്തപുരത്തിന് പോകുന്നു. അതിനായി പാലാ നഗരസഭ റെയില്‍വേ കൗണ്ടറില്‍ നിന്ന് ബിനു പുളിക്കക്കണ്ടം, കൗണ്‍സിലര്‍, പാലാ നഗരസഭ എന്ന പേരില്‍ ടിക്കറ്റ് എടുക്കാന്‍ നല്‍കിയ അപേക്ഷയുടെ കോപ്പി.

2) 11.10.2023 ല്‍ ഞാന്‍ പാലാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ കോപ്പി, രസീത്.

3) 6.10.2023, 12.10.23, 13.10.23, 18.10.23, 22.10.23, 25.10.23, 7.12.23, 16.12.23 എന്നി ദിവസങ്ങളില്‍ ബിനുവിന്റെ മുരിക്കുമ്പുഴ പാറ പള്ളി റോഡിലുള്ള വീട്ടില്‍ നഷ്ടപ്പെട്ട ഈയര്‍ പോഡ് ഉള്ളതിന്റെ തെളിവുകള്‍.

4) 23.10.2023 ല്‍ ബിനു മൂന്നാറില്‍ (രാജമല) പോയതിന്റെ യും ഈ എയര്‍പോഡ് ഉപയോഗിച്ചതിന്റെയും തെളിവുകള്‍.

5) 4.12.2023 ല്‍ ബിനു വാഗമണ്ണില്‍ പോയതിന്റെയും ഓറഞ്ച് വാലി ഹില്‍സ് റിസോര്‍ട്ടില്‍ തങ്ങിയതിന്റെയും തെളിവുകള്‍.

6) 3 മാസത്തിനിടയില്‍ അദ്ദേഹം ഇത് ഉപയോഗിച്ചതിന്റെ 75 ഓളം മറ്റ് തെളിവുകള്‍.

ഇതിന്റെ അന്വേഷണത്തിനായി ഞാന്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഇതോടപ്പം ഹാജരാക്കുന്നു. കൂടുതല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി അവശ്യപ്പെട്ടാല്‍ തരാന്‍ തയ്യാറാണന്ന് അറിയിച്ചു കൊള്ളുന്നു. എന്റെ ഇയര്‍പോഡ് തിരിച്ച് ലഭിക്കുന്നതിനും ഇത് മോഷ്ടിച്ച ആള്‍ക്ക് എതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker