ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ സുരക്ഷ വീഴ്ച കണ്ടെത്തി. അണക്കെട്ടില്‍ കയറിയ വിനോദസഞ്ചാരിയായ യുവാവ് ഹൈമാസ് ലൈറ്റിന് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്. ജൂലൈ 22 ന് പകല്‍ 3.15 നാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് ഹൈമാസ് ലൈറ്റിന് ചുവട്ടിന് താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍നിന്ന് തോളില്‍ ബാഗുമായി യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പോലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമിച്ചു കയറി കടന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News