Entertainment
ഇത് എന്റെ അക്കൗണ്ട് അല്ലേ? അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാന്‍ ഇടും, ഡയലോഗ് അടിച്ച് സമയം കളയണ്ട; സാധിക വേണുഗോപാല്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ നല്ല ചുട്ട മറുപടിയും താരം നല്‍കാറുണ്ട്. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞദിവസം സാധിക ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനൊപ്പം ഒരു ഹോട്ടലില്‍ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു സാധിക പങ്കുവെച്ചത്. എന്നാല്‍ ഇതിനു താഴെയും ചൊറി കമന്റുമായി ഒരാളെത്തി. പ്രഹസനം എന്നാണ് അയാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.
എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ നടി ചുട്ട മറുപടി നല്‍കുകയും ചെയ്തു. അതേ. ഇത് എന്റെ അക്കൗണ്ട് അല്ലേ? നിങ്ങളുടേത് അല്ലല്ലോ. അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാന്‍ ഇടും. എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേയെന്ന് സാധിക മറുപടി നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News