KeralaNews

ഇന്ന് മണ്ഡലപൂജ; ദര്‍ശനപുണ്യത്തിനായി ആയിരങ്ങള്‍ ശബരിമലയില്‍

ശബരിമല: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. ദര്‍ശനപുണ്യത്തിനായി ആയിരക്കണക്കിന് അയ്യപ്പ തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഇന്നലെയാണ് തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലയില്‍ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11.50-നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകീട്ട് നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടര്‍ന്ന് പടിപൂജ.

അത്താഴ പൂജയ്ക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും.

മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയില്‍ എത്തിച്ചേര്‍ന്നത്. വൈകീട്ട് മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയില്‍ ആചാരപ്രകാരം സ്വീകരണം നല്‍കി.

പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് 6.30നായിരുന്നു ദീപാരാധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker