KeralaNews

ശബരിമല വികസന കണക്കുകളിൽ പോരടിച്ച് സർക്കാരും പ്രതിപക്ഷവും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിയ്ക്ക് പിന്നാലെ ശബരിമല യുവതീ പ്രേവേശന വിഷയത്തിൽ നിന്ന് സി.പി.എം പിന്നോട്ട് പോയി ഉപതെരെഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ശബരിമലയിൽ ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾ നടത്തിയത് തന്റെ സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തൊട്ടു പിന്നാലെ ഇതിനെ എതിർത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കളത്തിലിറങ്ങി.

ഇതിനേത്തുടർന്നാണ് സർക്കാർ സംസ്ഥാനെത്തെ ദേവസ്വം ബോർഡുകൾക്കായി ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടിരിയ്ക്കുന്നത്.

സർക്കാരിന്റെ കണക്കുകളനുസരിച്ച് ശബരിമല വികസനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷത്തില്‍ 341.216 കോടിരൂപ വകയിരുത്തിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതേവരെ 1255.32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മാസ്റ്റര്‍ പ്ലാന്‍ വിഹിതമായി യു.ഡി.എഫ് സര്‍ക്കാര്‍ 115 കോടി രൂപ വകയിരുത്തിയപ്പോള്‍ ഈ സര്‍ക്കാര്‍ ഇതുവരെ 106 കോടി രൂപ വകയിരുത്തി.

മാസ്റ്റര്‍പ്ലാന്‍ വിഹിതം ഉള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ ആകെ 456.216 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഈ സര്‍ക്കാര്‍ KIIFB ഫണ്ട് ഉള്‍പ്പടെ 1521.36 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

ഇതുകൂടാതെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിച്ചത്. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിനുവേണ്ടി അനുവദിക്കുന്ന തുക കൂടാതെ ആണ് ഇത്.

എരുമേലി ,ചെങ്ങന്നൂർ ,കഴക്കൂട്ടം ,ശുകപുരം ,മണിയൻകോട് ,ചിറങ്ങര തുടങ്ങി ആറ് പ്രധാന ക്ഷേത്രങ്ങളിലെ ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് പത്തു കോടി രൂപ വീതം അറുപത് കോടി

റാന്നിയിൽ അഞ്ചുകോടിയുടെ പാർക്കിങ് സമുച്ചയം

നിലയ്ക്കൽ ബേസ് ക്യാംപിന് മുപ്പത്തഞ്ച് കോടി

*ശബരിമല തീര്‍ത്ഥാടനം*

UDF അനുവദിച്ചത്

2011-12 – 11.454

2012-13 – 3.542

2013-14 – 178.22

2014-15 – 38.23

2015-16 – 109.77

ആകെ – 341.216 കോടി

*LDF ഇതുവരെ അനുവദിച്ചത്*

2016-17 – 129.80

2017-18 – 186.22

2018-19 – 200.30

2019-20 – 739.00

ആകെ – 1255.32 കോടി

*ശബരിമല മാസ്റ്റര്‍പ്ലാന്‍*

UDF അനുവദിച്ചത്

2011-12 – 15

2012-13 – 25

2013-14 – 25

2014-15 – 25

2015-16 – 25

ആകെ – 115 കോടി

*LDF ഇതുവരെ അനുവദിച്ചത്*

2016-17 – 25

2017-18 – 25

2018-19 – 28

2019-20 – 28

ആകെ – 106കോടി

*KIIFB-ഫണ്ട്*

ശബരിമല ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടി രൂപയുടെയും നിലയ്ക്കല്‍ ബേസ് ക്യാമ്പ് വികസനത്തിനായി 50 കോടി രൂപയുടെയും പ്രവൃത്തികള്‍ക്ക് KIIFB അനുമതി നല്‍കി.

ബഡ്ജറ്റ് വിഹിതവും KIIFB ഫണ്ടും വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായി NBCC-യെ (National Building Construction Corporation) ചുമതലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്.

ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിനായി TDB-ക്ക് 100 കോടി രൂപ ധനസഹായം അനുവദിക്കുകയും ആദ്യഗഡുവായി 30 കോടി രൂപ നല്‍കുന്നതിനായി ബില്‍ ട്രഷറിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞ ശബരിമലയിലെ അന്നദാന മണ്ഡപം, റസ്റ്റോറന്റ് ബ്ലോക്ക് എന്നിവയും നിലക്കലെ കണ്‍വന്‍ഷന്‍ ബ്ലോക്ക്, നടപ്പന്തല്‍ എന്നിവയും യു.ഡി.എഫ് കാലത്ത് ആരംഭിച്ചെങ്കിലും ഇഴഞ്ഞ് നീങ്ങിയ പ്രവൃത്തി ത്വരിതപ്പെടുത്തി പൂര്‍ത്തീകരിച്ച് പ്രവൃത്തനമാരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

കൂടാതെ ശബരിമലയില്‍ 8കോടി രൂപ ചെലവില്‍ 50 ലക്ഷം ലിറ്ററിന്റെ 4 വാട്ടര്‍ ടാങ്കുകളും 12 കോടി രൂപ ചെലവില്‍ 54 മുറികളുള്ള ദര്‍ശന്‍ കോപ്ലക്സും 4 കോടി രൂപ ചെലവില്‍ വലിയനടപ്പന്തലിന്റെ നവീകരണവും, 5.5 കോടി രൂപ ചെലവില്‍ ആധുനീക സജീകരണമുള്ള പുതിയ ആശുപത്രിയും ആരംഭിച്ച് പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്.

യു.ഡി.എഫിന്റെ കാലത്ത് 12 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ക്യൂ കോപ്ലക്സ് നിര്‍മ്മാണത്തിലെ അപാകത മൂലം ആയത് ഇതുവരെ ഉപയോഗപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല.

*മലബാര്‍ ദേവസ്വം ബോര്‍ഡ്*

യു.ഡി.എഫിന്റെ ഭരണകാലത്ത് 71.458 കോടി രൂപ അനുവദിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഇതേവരെ 121.48 കോടിരൂപ ഗ്രാന്റായി അനുവദിച്ചു.

UDF അനുവദിച്ചത്

2011-12 – 19.80

2012-13 – 22.49

2013-14 – 17.168

2014-15 – __

2015-16 – 12.00

ആകെ – 71.458 കോടി

*LDF ഇതുവരെ അനുവദിച്ചത്*

2016-17 – 45.4135

2017-18 – 26.7785

2018-19 – 34.9227

2019-20 – 14.361333

ആകെ – 121.4760333 കോടി

യു.ഡി.എഫിന്റെ കാലത്ത് ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും യഥാക്രമം പ്രതിമാസം 800 രൂപയും 750 രൂപയും അനുവദിച്ചിരുന്നത് ഈ സര്‍ക്കാര്‍ 1100 രൂപയായി വര്‍ദ്ധിപ്പിച്ചു.

ഈ സര്‍ക്കാര്‍ ഈ പദ്ധതിയില്‍ 420 ആചാരസ്ഥാനികരേയും 105 കോലധാരികളെയും പുതിയതായി ഉള്‍പ്പെടുത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് ഈ സര്‍ക്കാരാണ് ആദ്യമായി 2017-18 മുതല്‍ 5 ലക്ഷം രൂപ ഗ്രാന്‍റായി അനുവദിച്ചത്.

സാംസ്കാരിക വകുപ്പ് അക്കാദമിക്ക് 2018-19-ല്‍ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച എക്സിക്യൂട്ടീവ് ആഫീസര്‍മാരുടെ പെന്‍ഷന്‍ തുക 3000 രൂപയില്‍ നിന്നും ഈ സര്‍ക്കാര്‍ 2017 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം 6000 രൂപയായി വര്‍ദ്ധിപ്പിച്ചു.

2009-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശബള പരിഷ്കരണം നടത്തിയത്. കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാര്‍ ശബള പരിഷ്കരണം നടത്തുകയുണ്ടായില്ല.

ഈ സര്‍ക്കാര്‍ ശമ്പളം പരിഷ്കരണത്തിന് കമ്മീഷനെ വയ്ക്കുകയും കമ്മീഷന്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയുമാണ്. ഇടക്കാലാശ്വാസമായി 2000 രൂപ ഓരോ ജീവനക്കാരനും അനുവദിച്ചിട്ടുണ്ട്.

HR&CE നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്രമായ നിയമഭേദഗതിക്കുള്ള കരട് ബില്ല് നിയമ പരിഷകരണ കമ്മീഷന്റെ പരിശോധനയിലാണ്.

*കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്*

ഈ സര്‍ക്കാരിന്റെ കാലത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ഭൂമിയില്‍ നടപ്പിലാക്കിയ നക്ഷത്രവനം, ഹരിതക്ഷേത്രം എന്നീ പദ്ധതികളിലൂടെ ക്ഷേത്ര ഭൂമി ഉപയോഗപ്രദമാക്കി. പൂജക്കാവശ്യമുള്ള പൂക്കളും മറ്റും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

പ്രസാദം പദ്ധതി പ്രകാരമുള്ള ഗുരുവായൂരിലെ വികസന പദ്ധതികളും ഈ സര്‍ക്കാര്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്.

കൂടല്‍മാണിക്യം ഭരണസമിതി വലിയ വികസന പ്രവൃത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.

ഇവിടത്തെ ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മാണം, ദേവസ്വം ബസ്റ്റാന്‍ഡ് കവാടം എന്നിവ ഉടനെ പൂര്‍ത്തിയാകുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker