InternationalNews

പല്ല് പറിച്ച് കരിയര്‍ നശിപ്പിച്ചു; ദന്തഡോക്ടർക്കെതിരെ 11 കോടി രൂപയ്ക്ക് കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസ്റ്റ്

ലണ്ടന്‍:പല്ലു പറിച്ചതിൽ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് സ്പീച്ച് തെറാപ്പിസ്റ്റായ യുവതി ദന്തഡോക്ടർക്കെതിരെ പരാതിയുമായി കോടതിയിൽ. ദന്തഡോക്ടർ തന്‍റെ വിസ്ഡം ടൂത്ത് പറിച്ചെടുക്കുന്നതിനിടയിൽ തനിക്ക് തുടർച്ചയായി അസഹനീയമായ വേദന അനുഭവപ്പെട്ടതിനാൽ ഒരു മില്യൺ പൗണ്ട് (ഏകദേശം ₹10,78,77900) ഡോക്ടർ നഷ്ടപരിഹാരമായി നൽകണമെന്നാണ് സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ ആവശ്യം.

2020 നവംബറില്‍ നടത്തിയ ചികിത്സയെത്തുടർന്ന് തന്‍റെ നാഡിക്ക് തകരാർ സംഭവിച്ചുവെന്നാണ് 55 -കാരിയായ അലിസൺ വിന്‍റർബോതം ആരോപിക്കുന്നത്. ഇത് തന്‍റെ വായുടെ ചലനശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു സ്പീച്ച് തെറാപ്പിസ്റ്റായ തന്‍റെ ജോലിയെയും ഇത് മോശമായി ബാധിച്ചു എന്നാണ് ഇവർ ആരോപിക്കുന്നത്.

ദന്തരോഗ വിദഗ്ധനായ ഡോ. അരാഷ് ഷഹറക്കിനെതിരെയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുമ്പായി ഈ നടപടിക്രമവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ഡോക്ടർ തനിക്ക് പൂർണമായ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാൽ വിന്‍റർബോതാമിന്‍റെ ആരോപണങ്ങൾ ഡോക്ടർ അരാഷ് ഷഹറക്ക് തള്ളിക്കളഞ്ഞു.

ശസ്ത്രക്രിയാ നടപടികൾക്ക് മുമ്പായി തന്നെ താൻ ഇത് സംബന്ധിച്ച് ഇവർക്ക് സമഗ്രമായ ഉപദേശം നൽകിയിട്ടുണ്ടായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്. ഈ കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. തന്‍റെ നാവിന് ഇപ്പോഴും നിരന്തരമായ വേദനയും പൊള്ളലിന് സമാനമായ അവസ്ഥയാണ് ഉള്ളതെന്നുമാണ് വിന്‍റർബോതം തന്‍റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറയുന്നത്.

താൻ കുറച്ചു സംസാരിക്കുമ്പോഴേക്കും വേദനകൊണ്ട് തന്‍റെ നാവ് ചലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇവർ പറയുന്നു. തന്‍റെ കരിയറുമായി മുന്നോട്ടു പോകാൻ താൻ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിപ്പോൾ അതിന് സാധിക്കുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker