News
തലശ്ശേരിയിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആർ എസ് എസ് പ്രവർത്തകന്:സിപിഎം ആരോപണം
കണ്ണൂർ: തലശ്ശേരിയിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് ആര് എസ് എസ് പ്രവർത്തകനെന്ന് സിപിഎം ആരോപണം. ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമം. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News