KeralaNewsRECENT POSTS

പീരുമേട് സബ്ജയിലെ കസ്റ്റഡി മരണം: ഋഷി രാജ് സിംഗിന്റെ പ്രതികരണം ഇങ്ങനെ

ഇടുക്കി: പീരുമേട് സബ്ജയിലില്‍ കസ്റ്റഡിയില്‍ മരിച്ച റിമാന്‍ഡ് പ്രതി രാജ് കുമാര്‍ ജയിലില്‍ എത്തുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഋഷി രാജ് സിംഗ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്കുമാറിന് ജയിലില്‍ വച്ചും മര്‍ദ്ദനമേറ്റെന്ന് സഹതടവുകാരന്‍ വെളിപ്പെടുത്തി. ജയില്‍ ഉദ്യോഗസ്ഥരും രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇയാള്‍ക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന സുനില്‍ പറഞ്ഞു. സ്ട്രെക്ചറിലാണ് രാജ്കുമാറിനെ ജയിലില്‍ കൊണ്ടു വന്നതെന്നും മൂന്നു ദിവസം അയാള്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ലെന്നും സുനില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button