തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഉറവിടം വ്യക്തമല്ല. സുഹൃത്തിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു. ബാങ്കിലും സ്‌കൂളിലും നിരവധി കടകളിലും പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കൂടുതലായി എന്തെങ്കിലും അറിയിക്കുവാന്‍ ഉണ്ടെങ്കില്‍ 1077, 9188610100 എന്ന ഫോണ്‍ നമ്പറുകളില്‍ അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച വിഎസ്എസ്ഇ ജീവനക്കാരന്‍ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും ഭീകരമായി തോന്നിയത് കൊവിഡ് ബാധിതന്‍ കല്യാണ വീട്ടില്‍ പോയതാണെന്നും മന്ത്രി പറഞ്ഞു.
മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അതിന് അപ്പുറമുള്ള വിവാഹങ്ങള്‍ക്കൊന്നും ഈ സാഹചര്യത്തില്‍ നമ്മള്‍ പോകേണ്ടതില്ല. ഈ സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള ആളുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.