തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്‍. ഇതേത്തുടര്‍ന്നു ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. ഇവരുടെ സ്രവ പരിശോധന ശനിയാഴ്ച നടത്തും.
നന്ദാവനം എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28നാണ് രോഗ ലക്ഷണം കണ്ടത്. സാമ്പിള്‍ പരിശോധനക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇദേഹത്തിന് എവിടെ നിന്ന് വൈറസ് ബാധയേറ്റൂവെന്ന കാര്യത്തിലും വ്യക്തതയില്ല.
പോലീസുകാരനു കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെ പോലീസ് കാന്റീന്‍ അടച്ചു. മൂന്നു ദിവസത്തേക്കാണ് കാന്റീന്‍ അടച്ചത്. അണുവിമുക്തമാക്കിയ ശേഷം തുറക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News