പാലക്കാട്: റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ. ചാവടി ചെക്ക്പോസ്റ്റിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.
മുഴുവൻ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്പോസ്റ്റിൽ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തിൽ നാലിടത്തായി 37,500 രൂപയോളം റോബിൻ ബസിന് പിഴയിട്ടിരുന്നു.
ഒരാഴ്ച സർവീസ് നടത്താൻ കഴിയുമെന്നതിനാലാണ് തമിഴ്നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്സിന് പുറമേ കൂടുതൽ പണം തമിഴ്നാട്ടിൽ അടയ്ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News