കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ വധത്തോടെ ശ്രദ്ധാകേന്ദ്രമായ ഒഞ്ചിയത്ത് ആര്‍എംപി തോറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഫലം വന്ന നാലു സീറ്റില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും ജയിച്ചു.
തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ആന്തൂരിലും കൂത്തുപറന്പിലും പയ്യന്നൂരിലും പാനൂരിലും തലശ്ശേരിയിലും ഭരണം എല്‍ഡിഎഫിലേക്ക്. പാനൂരില്‍ വോട്ടെണ്ണിത്തുടങ്ങുന്നതേയുള്ളൂ. ബ്ലോക്കുകളില്‍ തളിപ്പറന്പിലും ഇരിക്കൂറിലും യുഡിഎഫ് മുന്നില്‍. കഴിഞ്ഞ തവണ ഒരു ബ്ലോക്ക് പഞ്ചായത്തും യുഡിഎഫിന് ഉണ്ടായിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News