News
ഋതു ഖണ്ഡൂരി ഉത്താരാഖണ്ഡിലെ ആദ്യ വനിതാ സ്പീക്കർ
ഡെറാഡൂൺ: ഋതു ഖണ്ഡൂരിയെ ഉത്താരാഖണ്ഡ് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. സംസ്ഥാനനിയമസഭയുടെ ആദ്യവനിതാ സ്പീക്കറാണ് ഋതു ഖണ്ഡൂരി. ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറായ ഋതു പ്രേംചന്ദ് അഗര്‍വാളിന്‍റെ പിന്‍ഗാമിയായാണ് അധികാരമേറ്റത്.
ഋതു ഖണ്ഡൂരിയെ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അഭിനന്ദിച്ചു. ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News