FeaturedHome-bannerInternationalNews
ശ്രീലങ്കയിൽ കലാപം, പ്രസിഡണ്ട് നാടുവിട്ടു
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ വസതി കൈയേറി പ്രക്ഷോഭകര്‍. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഇരച്ചുകയറിയതോടെ രാജപക്‌സെ വസതി വിട്ടെന്നാണ് സൂചന.പ്രസിഡന്റ് രാജ്യം വിട്ടെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. ഔദ്യോഗിക വസതിയുടെ ജനല്‍ച്ചില്ലുകളുകളും ഗേറ്റുകളും പ്രക്ഷോഭകര്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ക്കാണ് ഇതിനോടകം പരിക്കേറ്റത്.
ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ലങ്കയില്‍ പ്രതിഷേധം തുടങ്ങിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിട്ട് മാസങ്ങളായി. മഹിന്ദ രജപക്‌സെ നേരത്തെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News