EntertainmentKeralaNews

എനിക്ക് വഴങ്ങിയിട്ട് നീ ഫേമസ് ആയാൽ മതി;ചാനൽ രംഗത്തടക്കം നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി റിനി ആൻ ജോർജ്

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തുവന്നു കൊണ്ടിരിക്കുന്നത്. സിനിമ- സീരിയൽ മേഖലയിൽ മാത്രമല്ല ചാനൽ രംഗത്തു നിലനിൽക്കുന്ന ലൈംഗിക അതിക്രമങ്ങളെ തുറന്നു കാട്ടുന്നുണ്ട്.

ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ മാറ്റിനിർത്തി അവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണത സിനിമ- സീരിയൽ മേഖലയിലും ചാനൽ രംഗത്തും ഉണ്ടെന്ന് തുറന്നുകാട്ടുകയാണ് അവതാരകയായ റിനി ആൻ ജോർജ്ജ്. ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസറിന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് താൻ നിരോധനം നേരിടുന്നുണ്ടെന്നാണ് റിനി പറയുന്നത്. അവതാരക എന്ന നിലയിൽ പ്രകടമായി തന്നെ അവസരം നിഷേധിക്കപ്പെട്ടുവെന്നാണ് അവതാരകയായ റിനി പറയുന്നത്.

ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരമെന്നും താൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ ഫേമസ് ആയാൽ മതി എന്നാണ് അയാൾ തന്നോട് പറഞ്ഞതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ റിനി പറയുന്നു.

ഇതിനെതിരെ പരാതികളുമായി താൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു യുവ അവതാരക കുറിയ്ക്കുന്നു. ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് റിനി തനിക്ക് ചിലരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ അവസരം നഷ്ടപ്പെട്ടുവെന്ന് തുറന്നു പറയുന്നത്. പരാതി പറഞ്ഞാലും ആരും മുഖവിലയ്ക്കെടുക്കില്ലെന്ന് കൂടി റിനി പറഞ്ഞുവെയ്ക്കുന്നുണ്ട്. റിനി ആൻ ജോർജ്ജിന്റെ കുറിപ്പിന്റെ പൂർണരൂപം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പുറകെ ഒരുപാട്‌ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായി കണ്ടു…Adjust ചെയ്യാമോ എന്ന ചോദ്യത്തിന് കൃത്യം ആയി no പറഞ്ഞത് കൊണ്ട് തന്നെ സിനിമയിൽ നിന്നും, സീരിയലിൽ നിന്നും, anchoringൽ നിന്നും പല അവസരങ്ങൾ എനിക്കും നഷ്ടം ആയിട്ടുണ്ട്…

ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് തന്നെ unofficial banning നേരിടുന്ന ഒരു അവതാരകയാണ് ഞാൻ.. അയാൾക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരം… ഞാൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ famous ആയാൽ മതി എന്നാണ് അയാൾ എന്നോട് പറഞ്ഞത്…

ഇതിനെതിരെ പരാതികളുമായി ഞാൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു…. എന്ന് മാത്രമല്ല എന്നെ മാറ്റി നിർത്തുകയും ചെയ്തു… എന്നാൽ അയാൾ ഇപ്പോഴും സർവ്വാധികാരങ്ങളോടെ അവിടെ തുടരുകയാണ്… എന്ത് കൊണ്ട് പരാതി പെടുന്നില്ല എന്ന് ആക്രോശിക്കുന്ന ചിലർക്കുള്ള മറുപടിയാണ് ഇത്…

നിയമങ്ങൾ എല്ലാം സ്ത്രീപക്ഷം ആണെങ്കിലും, പ്രായോഗിക തലത്തിൽ അവ എല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും, പുരുഷ പക്ഷവുമായാണ് നടപ്പാകുന്നത്… നമ്മുടെ പരാതികൾ എല്ലാം പതിക്കുന്നത് ബധിര കർണ്ണങ്ങളിൽ ആണ് എന്നത് വളരെ അധികം വേദനിപ്പിക്കുന്നു… ഒന്നും ചെയ്യില്ല എന്ന് മാത്രം അല്ല അത്തരത്തിൽ ഉള്ളവർക്ക് കൂടുതൽ അധികാരങ്ങളും സ്ഥാനങ്ങളും നൽകി ആദരിക്കുകയും ചെയ്യും…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker