‘ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്’; മസില്‍ കാണിച്ച് റിമി ടോമി
മലയാളികളുടെ പ്രിയങ്കരിയാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്.
തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ താരത്തിന്റെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൈ ഉയര്‍ത്തിപ്പിടിച്ച് മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. ”ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരത്തിന്റെ കുറിപ്പ്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം” – എന്ന കുറിപ്പോടെയാണ് റിമി തന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
റിമിയുടെ ഈ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അജു വര്‍ഗീസ്, മുന്ന സൈമണ്‍, സംവിധായകന്‍ ഒമര്‍ ലുലു തുടങ്ങിയവര്‍ ചിത്രത്തിന് കമന്റുമായി എത്തിയത്. ‘മസില്‍ ടോമി’ എന്നാണ് ഒമര്‍ ലുലു രസകരമായി കുറിച്ചത്.