റിമിടോമിയ്ക്ക് രണ്ടാം കല്യാണം? പ്രഖ്യാപനം ഫെയ്സ്ബുക്ക് ലൈവിലൂടെ; സസ്പെന്‍സിന് കാത്തിരിക്കാന്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ്
കൊച്ചി: മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരികയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കഴിഞ്ഞ ദിവസം റിമിടോമിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും, അടുപ്പക്കാരും പ്രചരിപ്പിച്ച സന്ദേശമാണ് ഇപ്പോള്‍ റിമിയുടെ വിവാഹമാണ് എന്ന രീതിയില്‍ പ്രചരിക്കുന്നത്.
റിമി ടോമി ലൈവില്‍ എത്തി ഒരു നിര്‍ണ്ണായക പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, എന്നാണ് ഈ പ്രഖ്യാപനം ഉണ്ടാകുക എന്ന പറഞ്ഞിരുന്നില്ല. അടുത്ത ഒരാഴ്ചയ്ക്കിടെ റിമി ഫെയ്സ്ബുക്കിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലോ ലൈവിലെത്തുമെന്നും നിര്‍ണ്ണായ പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു പ്രചാരണം. ഇതാണ് റിമി വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ് എന്ന രീതിയിലുള്ള അഭ്യൂഹത്തിന് ഇടയാക്കിയിരിക്കുന്നത്.
റിമിയുമായി അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം റിമി ടോമി ഫെയ്സ്ബുക്ക് ലൈവില്‍ എത്തുമെന്നു പറഞ്ഞിരുന്നു. റിമിയുടെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ പ്രഖ്യാപനം നടത്തുന്നതിനു വേണ്ടിയാകും റിമി ലൈവിലെത്തുക എന്നായിരുന്നു അറിയിപ്പ്. എന്നാല്‍, റിമി ലൈവില്‍ ഇതുവരെ എത്താതെ വന്നതോടെയാണ് വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
നേരത്തെ റിമി വിവാഹിതയാകുകയും, വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു റിമിയുടെ വിവാഹ മോചനം. ഈ സാഹചര്യത്തില്‍ ആരാണ് റിമിയെ വീണ്ടും വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള ആളാണ് റിമിയുടെ വരനെന്നാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചാരണത്തിന്റെ ഭാഗമായി പല പേരുകളും പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വിവാഹ വാര്‍ത്തയോ ലൈവില്‍ വരുന്നതു സംബന്ധിച്ചോ ഇതുവരെയും റിമിടോമിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ റിമിയുടെ ലൈവ് ഉണ്ടാകുമെന്നു മാത്രമാണ് റിമിയുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍, ഇത് എന്ത് കാരണത്തിനാണ് എന്നു വ്യക്തമാക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റിമിയുടെ പുതിയ ലൈവിനു വേണ്ടി കാത്തിരിക്കകയാണ് ആരാധാകര്‍.
മൂന്ന് കുസൃതിക്കുരുന്നുകളുമായി ഒരു ചോക്ലേറ്റ് ട്രിപ്പ് നടത്തിയ വിഡിയോയുമായാണ് റിമി ടോമി കഴിഞ്ഞ ദിവസം എത്തിയിരുന്നു. തന്റെ സഹോദരങ്ങളുടെ മക്കളായ കണ്മണിക്കും കുട്ടാപ്പിയ്ക്കും കുട്ടിമണിക്കും ഒപ്പമുള്ള വിഡിയോയാണ് റിമി തന്റെ യുട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ചോക്ലേറ്റ് ട്രിപ്പ്’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. എത്ര തിരക്കുണ്ടായാലും വീട്ടുകാര്‍ക്കൊപ്പം സന്തോഷിക്കാന്‍ അവസരം കണ്ടെത്തുന്നുണ്ടല്ലോയെന്നും കുട്ടാപ്പിയേയും, കണ്മണിയേയും കൂട്ടിയുള്ള വിഡിയോകള്‍ ഒത്തിരി ഇഷ്ടമാണെന്നും കൊച്ചമ്മയും കുട്ട്യോളും സൂപ്പര്‍ ആയിട്ടുണ്ടെന്നുമൊക്കെയാണ് വിഡിയോയ്ക്കു വരുന്ന കമന്റുകള്‍.
പാട്ടും ഡാന്‍സും ഒക്കെയായി ആഘോഷമായാണ് കുട്ടിപ്പട്ടാളം ചോക്ലേറ്റ്‌സ് കഴിക്കാനായി പോകുന്നത്. റിമിയുടെ സഹോദരന്‍ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി എന്നു വിളിക്കുന്ന കിയാര. റിമിയുടെ സഹോദരി റീനുവിന്റെ മക്കളാണ് കുട്ടാപ്പിയും കുട്ടിമണിയും. കൊച്ചമ്മയ്‌ക്കൊപ്പം പാചക വിഡിയോകളിലൊക്കെ പങ്കെടുക്കാറുണ്ട് ഇരുവരും. ഇത്തവണത്ത വിഡിയോയില്‍ കുട്ടിമണിയും ഒപ്പമുണ്ട്. റിമിക്കൊച്ചമ്മയെ പോലെ ഒരു കൊച്ചു പാട്ടുകാരിയാണ് കണ്മണിക്കുട്ടി. രണ്ട് സിനിമകളിലും കണ്മണി അഭിനയിച്ചു കഴിഞ്ഞു.