മൊഞ്ചത്തി പെണ്ണായി റിമി… സൗന്ദര്യം വല്ലാണ്ട് കൂടുന്നുണ്ടെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ,തൊട്ടുപിന്നാലെ വര്‍ക്ക്ഔട്ട് വീഡിയോയും
കൊച്ചി: ആരാധകര്‍ക്ക് ഈദ് ആശംസകളുമായി റിമി ടോമി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാണ്.കാണാം ചിത്രങ്ങള്‍:
വ്യായാമത്തെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി റിമി ടോമി രംഗത്തെത്തിയിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ഗായിക കുറിച്ച വാക്കുകള്‍ ആരാധകശ്രദ്ധ നേടുകയാണ്. ശരീരഭാരം കുറഞ്ഞിട്ടും വീണ്ടും ജിമ്മില്‍ പോകുന്നതെന്തിനാണെന്നുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഗായിക കുറിപ്പിലൂടെ പറഞ്ഞുവയ്ക്കുന്നു.
പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ അവഗണിക്കാൻ പറ്റാത്തതാണ്. പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും വ്യായാമത്തിൽ നിന്നും ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊർജം വർധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാൻ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്.
നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീർഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങൾക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താൻ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്’, റിമി ടോമി കുറിച്ചു.