കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. കൊവിഡ് രോഗികളുടെ വര്‍ധനവ് കണക്കിലെടുത്താണ് ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മെഡിക്കല്‍ കോളജ് ഒ.പികളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ 11 മണി വരെ ആയി ക്രമീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി സന്ദര്‍ശനം കഴിവതും ഒഴിവാക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ എറണാകുളം റൂറല്‍ മേഖലയില്‍ പൊലീസിന്റെ കര്‍ശന പരിശോധന നടക്കുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂരില്‍ എസ് പി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News