അര്‍കന്‍സാസ്: അമേരിക്കയിലെ അര്‍കന്‍സാസിലുള്ള റസ്‌റ്റോറന്റിൽ ഒരു കൂട്ടം ആളുകള്‍ ചേർന്ന് ചെയ്ത പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരിക്ക് ലക്ഷങ്ങൾ ടിപ്പായി ലഭിക്കുന്നു. എന്നാല്‍ ഇവരെ റസ്‌റ്റോറന്റില്‍ നിന്നും പിരിച്ചു വിട്ടു. ഇതേതുടർന്ന് തുടര്‍ന്ന്, ടിപ്പ് നല്‍കിയവർ ഓണ്‍ലൈനില്‍ ഈ ജീവനക്കാരിക്കായി ധനസമാഹരണം നടത്തി ഒരു വലിയ തുക നൽകി. അതോടൊപ്പം യുവതിക്ക് മറ്റൊരു സ്ഥാപനത്തില്‍ അവര്‍ ജോലിയും വാങ്ങിക്കൊടുത്തു.
ബെൻറോവില്ലെയിലെ ഓവന്‍ ആന്റ് ടാപ്പ് റെസ്‌റ്റോറന്റിൽ വെയിറ്ററായിരുന്ന റയന്‍ ബ്രാന്റിനാണ് വന്‍ തുക ടിപ്പായി ലഭിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായത്. സ്ഥലത്തുള്ള ഒരു കമ്പനി ജീവനക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ഭക്ഷണം വിളമ്പിയത് റയന്‍ ആയിരുന്നു. പാര്‍ട്ടിക്കു ശേഷം, ജീവനക്കാരുടെ ടിപ്പുകള്‍ സമാഹരിച്ച് ഒന്നിച്ച് വെയിറ്റര്‍ക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ 4400 യു എസ് ഡോളര്‍ (3.3 ലക്ഷം രൂപ) ആണ് ടിപ്പായി സമാഹരിച്ചത്. ഈ വിവരം പാര്‍ട്ടിയുടെ സംഘാടകര്‍ വെയിറ്ററെ അറിയിക്കുകയും ചെയ്തു.
വളരെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു യുവതി. തുടര്‍ന്ന്, അവര്‍ റസ്‌റ്റോറന്റ് മാനേജ്‌മെന്റിനെ ഈ വിവരം അറിയിച്ചു. എന്നാല്‍, പണം റയന്‍ എടുക്കുന്നതിനു പകരം എല്ലാ ജീവനക്കാര്‍ക്കും വീതിച്ചു നല്‍കാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. ഇക്കാര്യം റയന്‍ സമ്മതിച്ചു. എന്നാല്‍, ടിപ്പ് നല്കാൻ തീരുമാനിച്ച സംഘാടകര്‍ ഇത് അംഗീകരിച്ചില്ല. തങ്ങളുടെ പാര്‍ട്ടിക്കായി കിനാധ്വാനം ചെയ്ത വെയിറ്റര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച പണം വകമാറ്റാന്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇതേതുടർന്ന് റസ്‌റ്റോറന്റിനു പുറത്തുവെച്ച് അവര്‍ റയാന് നേരിട്ട് ഈ തുക കൈമാറുകയായിരുന്നു. എന്നാൽ, മാനേജ്‌മെന്റ് തീരുമാനം ലംഘിച്ചു എന്നാരോപിച്ച് റയാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
റസ്‌റ്റോറന്റ് മാനേജ്‌മെന്റിന്റെ തീരുമാനം അറിഞ്ഞതോടെ, ടിപ്പ് നല്‍കിയ കമ്പനി അധികൃതർ റയാനെ സഹായിക്കാന്‍ ഓണ്‍ലൈന്‍ വഴി ധനസമാഹാരണം നടത്തി. ഒപ്പം, റസ്‌റ്റോറന്റ് മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പ്യൻ ആരംഭിക്കുകയും ചെയ്തു. ഇതോടെ നിരവധി പേര്‍ റസ്‌റ്റോറന്റിനെതിരെ രംഗത്തുവന്നു. റസ്‌റ്റോറന്റിന്റെ സോഷ്യല്‍ മീഡിയാ പേജുകളിൽ ഉപഭോക്താക്കള്‍ കൂട്ടമായി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തു. ഇതോടെ റസ്‌റ്റോറന്റിന് വൻ നഷ്ട്ടം സംഭവിക്കുകയും ചെയ്തു. അതിനിടെ, ഉപഭോക്താക്കള്‍ ചേര്‍ന്ന് മറ്റൊരു റസ്‌റ്റോറന്റില്‍ റയാന് ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. അതേസമയം ഈ വിഷയത്തെക്കുറിച്ച് റസ്‌റ്റോറന്റ് ഉടമകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. റസ്‌റ്റോറന്റിന്റെ സോഷ്യല്‍ മീഡിയ പേജുകൾ വിമര്‍ശനങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുകയാണ്.