KeralaNews

പലതവണ ഒരുമിച്ചു താമസിച്ചു,രേഷ്മയുമായി 3 വർഷമായുള്ള പ്രണയം, ശാരീരിക ന്യൂനതകൾ മറ്റൊരു ആൺസുഹൃത്തുമായി പങ്കുവെച്ചു,കൂടുതൽ വിവരങ്ങൾ‌ പുറത്ത്

കൊച്ചി: എറണാകുളം കലൂരിലുള്ള ഹോട്ടൽ മുറിയിൽ യുവതിയെ കൊലപെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി മുറിയില്‍ വെച്ച് നടത്തിയ വിചാരണയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നലെയാണ് പ്രതി കൃത്യം നിർവ്വഹിക്കാനുള്ള കാരണം പുറത്തുവരുന്നത്. രേഷ്മ തന്നെ ശരീരത്തിൽ മരുന്നു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സംശയം കൊണ്ടാണു പ്രതി നൗഷിദ് കൊലപ്പെടുത്തിയതെന്നാണ് മൊഴി.

ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടിൽ രവിയുടെ മകൾ രേഷ്മ രവിയാണ് ബുധനാഴ്ച രാത്രി ഹോട്ടൽമുറിയിൽ കൊല്ലപ്പെട്ടത്. ഹോട്ടൽ ജീവനക്കാരനായ കോഴിക്കോടു തലയാട് തോട്ടിൽ വീട്ടിൽ നൗഷിദ്‌ യുവതിക്കൊപ്പം പലതവണ ഒരുമിച്ചു താമസിച്ചിരുന്നു. ഈ സമയത്ത് മരുന്ന് കുത്തിവെച്ച് തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‌‍ രേഷ്മ ശ്രമിച്ചിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

ഉറക്കമുണരുമ്പോൾ വായിൽനിന്നും ചോരവന്നിരുന്നുവെന്നും ചില ശാരീരിക ന്യൂനതകൾ ഉണ്ടായതും ഈ കുത്തിവയ്പിന്റെ അനന്തര ഫലമാണെന്ന് പ്രതി നൗഷിദ് വിശ്വസിക്കുകയും ചെയ്തു. നൗഷിദിനു ശാരീരികമായി ചില കുറവുകളുണ്ടെന്ന വിവരം യുവതി മറ്റൊരു പുരുഷ സുഹൃത്തുമായി പങ്കുവച്ചെന്ന സംശയവും ഉണ്ടായിരുന്നു. ഇത് വൈരാഗ്യമായി മാറുകയും കൊലപാതകം നടപ്പിലാക്കുകയുമായിരുന്നു.

നൗഷിദിന്റെ മൊഴിയിൽ പറഞ്ഞ രേഷ്മയുടെ ആൺസുഹൃത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആൺസുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. കൊല്ലപ്പെട്ട രേഷ്മയുടെ ശരീരത്തിൽ ഇരുപതിലധികം കുത്തുകളേറ്റ പാടുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ടെറസിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷമായി പ്രതി നൗഷിദും കൊല്ലപ്പെട്ട രേഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇസ്റ്റഗ്രാം വഴി പരിചയത്തിലായ ഇവർ പലപ്പോഴും വഴക്കിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കഴുത്തിലും വയറിലുമേറ്റ മുറിവാണ് രേഷ്മയുടെ മരണകാരണം. ലാബ് അറ്റൻഡര്‍ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വര്‍ഷമായി കൊച്ചിയിൽ താമസിച്ചുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker