News
ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല
മുംബൈ: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. തുടര്‍ച്ചയായ എട്ടാം തവണയാണ് പലിശ നിരക്ക് മാറ്റാതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിക്കുന്നത്. ഒരുപാദം കൂടി ഇതേനിരക്ക് തുടരാനാണ് ഇപ്പോള്‍ ആര്‍ബിഐയുടെ പണനയ സമിതി തീരുമാനം.
2020 മാര്‍ച്ചിലാണ് റിപ്പോ നിരക്ക് നാല് ശതമാനമായി കുറച്ചത്. കൊവിഡ് സാഹചര്യം മറികടന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നാല്‍ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയില്ലെന്നും അഞ്ച് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും പണനയ സമിതി വിലയിരുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News