KeralaNews

വിവാദങ്ങള്‍ക്ക് വിട,രമ്യ ഹരിദാസ് എം.പിയ്ക്കിനി സ്വന്തം വാഹനം

തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത താരോദയമായിരുന്നു രമ്യാ ഹരിദാസ്. വിജയത്തിന് തൊട്ടു പിന്നാലെ ആലത്തൂര്‍ എം.പി പിരിവിട്ട് കാര്‍ സ്വന്തമാക്കാന്‍ നടത്തിയ നീക്കങ്ങള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ വിവാദങ്ങളെയും അസ്ഥാനത്താക്കി എം.പിയിപ്പോള്‍ സ്വന്തമായി വാഹനം വാങ്ങിയിരിയ്ക്കുന്നു.

വി.ഐ.പി രാഷ്ട്രീയക്കാരുടെ ഇഷ്ടതാരമായ ഇന്നോവ ക്രിസ്റ്റ ഇനി ആണ് എംപിയുടെ സന്തതലഹചാരി.വായ്പ എടുത്താണ് വാഹനം വാങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ താക്കോല്‍ മുന്‍ എംപി വി എസ് വിജയരാഘവന്‍ രമ്യക്ക് കൈമാറുകയും ചെയ്തു. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപയിലധികം അടവു വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button