ന്യൂഡൽഹി: ഇന്ത്യ– ചൈന അതിർത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ സംരംഭകന്‍ സോനം വാങ്ചുക് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ചൈനീസ് സോഫ്റ്റ്‌വെയറുകളും ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഹാര്‍ഡ്‌വെയറുകളും ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിരവധി പേർ ഈ ആഹ്വാനം ഏറ്റെടുത്തിരുന്നു.
റിമൂവ് ചൈന ആപ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വൈറലായിരിക്കുന്നത്. വൺ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ് ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന, ചൈനാനിർമിത അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിനുള്ള നിർദേശം നൽകുകയുമാണ് ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ 10 ലക്ഷത്തിലേറെ ഡൗൺലോഡുമായാണ് ആപ്പിന്റെ മുന്നേറ്റം.