ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താവിന് സ്വയം സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചറും ഇക്കൂട്ടത്തില്‍ പെടും.
ഉപയോക്താവിന്റെ സ്വന്തം നമ്പറിലേക്ക് തന്നെ സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇതുവഴി പല കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന റിമൈന്‍ഡേഴ്‌സ്, ചിത്രങ്ങള്‍, ഓഡിയോ, രേഖകള്‍ തുടങ്ങിയവ സ്വന്തം നമ്പറിലേക്ക് സന്ദേശമായി അയച്ച് സൂക്ഷിക്കാന്‍ കഴിയും. Windows 2.2248.2.0 അപ്‌ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. ഡെസ്‌ക് ടോപ്പുകളില്‍ ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നമ്പറിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വെയ്ക്കാനും ആര്‍ക്കൈവില്‍ സൂക്ഷിക്കാനും സാധിക്കും.ഡെസ്‌ക് ടോപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.
അവതാര്‍ ഫീച്ചറാണ് മറ്റൊന്ന്. ഉപയോക്താവിന്റെ തന്നെ ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത തരം ഹെയര്‍സ്റ്റെലുകള്‍, മുഖവുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ തുടങ്ങി കോമ്പിനേഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രൊഫൈല്‍ ഫോട്ടോയായും ഇത് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ സ്റ്റിക്കറായി മറ്റൊരാള്‍ക്ക് അയക്കാനും ഈ ഫീച്ചര്‍ വഴി സാധിക്കും.