CrimeKeralaNews

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി; വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റിൽ

കൊച്ചി: പീഡനക്കേസിൽ കോടതിയിൽനിന്നു ജാമ്യം ലഭിച്ചയാൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. എറണാകുളം ഞാറയ്ക്കൽ സ്വദേശി ആനന്ദനെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകിട്ട് പുതുവൈപ്പ് ഭാഗത്തുവച്ചു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്.

സ്കൂട്ടറിലെത്തിയ ആനന്ദൻ എൽഎൻജി ടെർമിനലിൽ ജോലി ഒഴിവുണ്ടെന്നും ഉടൻ ചെന്നാൽ വീട്ടമ്മയ്ക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു.

തന്ത്രപൂർവം സ്കൂട്ടറിൽ കയറ്റിയശേഷം വീട്ടമ്മയെ പുതുവൈപ്പ് എൽഎൻജിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തേക്കു കൊണ്ടുപോയി. ഇയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല.

തുടർന്ന് സ്കൂട്ടറിൽനിന്നു ചാടി രക്ഷപ്പെടുകയായിരുന്നു. ഞാറയ്ക്കൽ ഇൻസ്പെക്ടർ രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.

ഞാറയ്ക്കൽ സ്റ്റേഷനിൽ ആനന്ദനെതിരെ സമാനമായ രണ്ട് കേസുകളുണ്ട്. 2016ൽ ബസ് കാത്തുനിന്ന അറുപത്തിയേഴുകാരിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 10 വർഷം ശിക്ഷിച്ചിരുന്നു.

ഹൈക്കോടതിയിൽനിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങിയ ആനന്ദൻ 2021ൽ അൻപത്തിമൂന്നുകാരിയെ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ കേസിലും ജാമ്യത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker