CrimeKeralaNews

നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം:നവ വധുവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

കൊച്ചി : കലൂരിലെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ഏപ്രിൽ 24-നാണ് ചേരാനെല്ലൂർ സ്വദേശി ഒഴുക്കത്തുപറമ്പിൽ സാബുവിന്റെ മകൾ അനഘലക്ഷ്മി (23) യെ ഭർത്താവായ കലൂർ തറേപ്പറമ്പിൽ രാകേഷിന്റെ (അപ്പു) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

നാലു വർഷത്തോളമായുള്ള പ്രണയത്തെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. രാകേഷ് ലഹരിമരുന്നിന് അടിമയായിരുന്നെന്നും മകളെ പലപ്പോഴും മർദിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

രാത്രിയാത്രകളിൽ നിർബന്ധിച്ച് അനഘയെ കൂടെ കൂട്ടാറുണ്ടെന്നും മയക്കുമരുന്നു കച്ചവടത്തിനായി ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയതായും ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

അനഘ മരിച്ച വിവരം മറ്റെല്ലാവരെയും അറിയിച്ചിട്ടും വളരെ വൈകി മാത്രമാണ് വീട്ടിൽ അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് അനഘയുടെ അച്ഛൻ സാബുവും അമ്മ സുഗന്ധിയും പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാകേഷിനെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി അന്നുതന്നെ വിട്ടയയ്ക്കുകയാണുണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker