ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍
കൊച്ചി:കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ താരമായ അനുമോള്‍ ജനപ്രീതി നേടുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്.
സോഷ്യല്‍ മീഡിയ എന്ന പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്റെ വീട്ടുകാര്‍ക്ക്. ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഇപ്പോള്‍ ഞാനതൊന്നും മൈന്റ് ആക്കാറില്ല. കല്യാണം എന്നു പറഞ്ഞ് കല്യാണം കഴിഞ്ഞവര്‍ക്കൊപ്പമുള്ള ഫോട്ടോസ്, കല്യാണം ആയി ഇരിക്കുന്നവരുടെ കൂടെയുള്ള ഫോട്ടോസ് ഒക്കെയാണ് വരുന്നത്. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് അനു പറയുന്നത്.
എന്റെ കൂടെ ഫോട്ടോയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കും ഇങ്ങനൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. ഒന്ന് രണ്ട് പേര്‍ പറഞ്ഞത് അവരുടെ കല്യാണം ഏകദേശം ആയി ഇരിക്കുകയാണ്, വീട്ടില്‍ പ്രശ്‌നമുണ്ടായി എന്നൊക്കെയാണ്. ബാക്കിയുള്ളവരൊക്കെ തമാശയായിട്ടാണ് എടുത്തതെന്നും താരം പറയുന്നു.
അതേസമയം, എനിക്ക് കല്യാണം ആയാല്‍ ഞാന്‍ തന്നെയാകും ആദ്യം പറയുക എന്നും അനുമോള്‍ വ്യക്തമാക്കി. എന്റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയും. ഇതിപ്പോള്‍ പറഞ്ഞ് പറഞ്ഞ് എന്റെ കല്യാണം ആകുന്നില്ല എന്നതാണ് എന്റെ വിഷമം എന്നും താരം തമാശരൂപേണ പറയുന്നുണ്ട്.
ഉദ്ഘാടനങ്ങളിലൊക്കെ പോകുന്നിടത്ത് സ്ഥിരമായി വരുന്ന ഒന്നു രണ്ടു പേരുണ്ട്. സൈക്കിളില്‍ വരുന്ന ഒരാളുണ്ട്. ഞാന്‍ അത്ഭുതപ്പെട്ടു പോയി. സൈക്കിള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് കാണിച്ചു തന്നു. എന്തെങ്കിലും അസുഖമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, ചേച്ചിയെ ഭയങ്കര ഇഷ്ടമാണെന്നാണ് പറഞ്ഞത്. ചേച്ചിയായി തന്നെയല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതേ ചേച്ചിയുടെ സംസാരമൊക്കെ ഇഷ്ടമാണെന്നാണ് അവന്‍ പറഞ്ഞതെന്നും താരം പറയുന്നു.
ഹിറ്റ് കോമ്പോയാണ് അനുവും തങ്കച്ചനും. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. തങ്കച്ചന്‍ ചേട്ടനെ പറ്റിക്കരുത് എന്താണ് അവനെ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചവരുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല. ഞാന്‍ തങ്കച്ചന്‍ ചേട്ടനെ ഒരു ചേട്ടനെ പോലെയാണ് കാണുന്നത് ചേട്ടനും എന്നെ അങ്ങനെയാണ് കാണുന്നതെന്ന് പറയും. ഷോയ്ക്ക് വേണ്ടി അങ്ങനൊരു കോമ്പോ കൊണ്ടു പോകുന്നതാണെന്ന് ഞാന്‍ പറയുമെന്നാണ് അനു പറയുന്നത്. ഉയരം കുറവായതിന്റെ പേരില്‍ അവസരം നഷ്ടമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
ഉയരം കുറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷെ ഈ ഫീല്‍ഡിലേക്ക് വരുന്നതിന് മുന്നേ എനിക്കതൊരു പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ പണ്ട് എന്‍സിസിയില്‍ ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ നിന്നെ ആരാ എന്‍സിയിലെടുത്തതെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. സീരിയലിലേക്ക് വന്ന സമയത്ത് ഉയരമില്ലെന്ന് പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്.
ഷൂട്ടിന് വേണ്ടി കോസ്റ്റിയും അടക്കം എല്ലാം റെഡിയാക്കി വെച്ച്, ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസമായിരിക്കും വിൡച്ച് പറയുക മാറ്റിയെന്ന്. അന്ന് ഉണ്ടായ സങ്കടം ഇപ്പോഴും ഓര്‍മ്മയുണ്ട്. അതൊക്കെ ഇന്‍സള്‍ട്ടായിരുന്നുവെന്നാണ് അനു പറയുന്നത്.
ഇപ്പോള്‍ വിൡക്കുമ്പോള്‍ ഉയരമില്ലെന്ന് പറയും. അതൊന്നും കുഴപ്പമില്ല ഞങ്ങള്‍ക്ക് അനു അഭിനയിച്ചാല്‍ മതിയെന്ന് പറയും. നേരത്തെ ഇവര്‍ എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് ഞാന്‍ ചിന്തിക്കും. അവരേയും കുറ്റം പറയാനാകില്ല. അന്ന് ഞാന്‍ ആരുമായിരുന്നില്ല. ഇപ്പോള്‍ എന്നെ അറിയുന്നതു കൊണ്ടാകാം ഉയരം പ്രശ്‌നമല്ലാതാകുന്നതെന്നും താരം പറയുന്നു.