- Advertisement -
വണ്‍ പ്ലസിനെ വെല്ലാന്‍ കെ20, കെ20 പ്രോ എന്നീ ഫോണുകളുമായി റെഡ്മി. ചൈനയില്‍ പുറത്തിറക്കിയ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്നാപ് ഡ്രാഗണ് 855 ആണ് രണ്ട് ഫോണുകളുടെയും കരുത്ത്. പോപ് അപ് രീതിയിലാണ് ക്യാമറ. 25,000 രൂപയില്‍ താഴെയാകും വിലയെന്നാണ് ഷവോമി വ്യക്തമാക്കുന്നത്. കൂടുതല്‍ ഫീച്ചേഴ്സ് ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോഴേ പുറത്ത് വരുകയുള്ളൂ.
വണ്‍ പ്ലസിനോട് ഏറ്റുമുട്ടാന്‍ ഷവോമി അവതരിപ്പിച്ച മോഡലായിരുന്നു പോക്കോ എഫ് വണ്‍. എന്നാല്‍ കമ്പനി പ്രതീക്ഷിച്ചതുപോലെ ഫോണുകള്‍ വിറ്റഴിക്കപ്പെട്ടില്ല. ഇതോടെയാണ് പുതിയ ഫോണ്‍ രംഗത്തിറക്കിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News