NationalNews

ചുവപ്പ് മതി, പച്ചവേണ്ട; കടുത്ത വിമർശനമുയർന്നതോടെ യൂണിഫോം തീരുമാനം പിൻവലിച്ച് സൊമാറ്റോ

ബംഗളൂരു: വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ഡെലിവറി നടത്തുന്ന ജീവനക്കാർക്കും ചുവപ്പ് ഡ്രസ് കോഡ് തന്നെ മതിയെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിയമിക്കുന്നവര്‍ക്ക് ചുവപ്പിന് പകരം പച്ച ഡ്രസ്‌ കോഡ് എന്ന ആശയം കഴിഞ്ഞ ദിവസം കമ്പനി മുന്നോട്ടുവച്ചിരുന്നു. ഇതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്.

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതാണ് പുതിയ തീരുമാനമെന്ന് ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിരുന്നു.വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഒരു ബോക്സിൽ വയ്‌ക്കുമ്പോൾ ഇവയുടെ മണം കൂടിക്കലരുമെന്നും, സസ്യാഹാരികൾക്ക് അത് ബുദ്ധിമുട്ടാണെന്നും കമ്പനി അധികൃതർ അറിയിച്ചിരുന്നു. കുറച്ചുപേർ ഇതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, പുതിയ ഡ്രസ്‌ കോഡിനെതിരെ സോഷ്യൽ മീഡ‌ിയയിലൂടെയടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇത്തരത്തിലുള്ള ഡ്രസ് കോഡുകൾ വിവേചനപരമാണെന്നാണ് വിമർശനം. ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ഇത് ബാധിത്തുമെന്നുമൊക്കെ അഭിപ്രായമുയർന്നതോടെയാണ് സൊമാറ്റോ തീരുമാനം മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker