28.4 C
Kottayam
Thursday, May 30, 2024

അഞ്ചു സെൻ്റിന് – 30,000 രൂപ സഹായം, റീ ബിൽഡ് കേരള: കർഷകർക്കായി  ജൈവ ഗൃഹം പദ്ധതി

Must read

കോട്ടയം::പ്രളയാനന്തര കേരളത്തിൻ്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ജൈവ ഗൃഹം  പദ്ധതി നടപ്പാക്കുന്നു. കാർഷിക വിളകൾക്കൊപ്പം മൃഗ പരിപാലനം, കോഴി വളർത്തൽ, താറാവ്  വളർത്തൽ , മത്സ്യ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ സംരംഭങ്ങൾ കൂടി  ഉൾപ്പെട്ട സംയോജിത കൃഷിയാണ് ലക്ഷ്യമിടുന്നത്. 

അഞ്ചു സെൻ്റ് മുതൽ അഞ്ച് ഏക്കർ വരെ സ്ഥലം കൈവശമുള്ള കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥല വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകുന്ന ധനസഹായത്തിൻ്റെ വിവരങ്ങൾ ചുവടെ.

അഞ്ചു മുതൽ 30 സെൻ്റ് വരെ – 30,000 രൂപ

31 മുതൽ 40 സെൻ്റ് വരെ – 40,000 രൂപ

41  മുതൽ അഞ്ച് ഏക്കർ വരെ -50,000 രൂപ

ധനസഹായത്തിൻ്റെ 70 ശതമാനം ആദ്യ വർഷവും 30 ശതമാനം രണ്ടാം വർഷവും മൂല്യനിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിലാകും നൽകുക. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week