തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന സംശയത്തില്‍ വിദഗ്ധര്‍. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു മേഘസ്‌ഫോടനമായി കരുതുന്നത്. 2017 ല്‍ ഉത്തരാഖണ്ഡിലും 2014 ല്‍ ജമ്മുവിലും തെഹ്രിയിലും കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തിലും മേഘസ്‌ഫോടനം ഉരുള്‍പ്പൊട്ടലിലാണു കലാശിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ പശ്ചിമഘട്ടം സാക്ഷ്യം വഹിച്ചതു ഇത്തരമൊരു മേഘസ്‌ഫോടനത്തിനു തന്നെയെന്നു സംശയിക്കാവുന്ന വിധമായിരുന്നു മഴയുടെ ശക്തി. വയനാട്ടിലും പാലക്കാട്ടും 36-40 സെ.മീക്കു മുകളിലും ലോവര്‍ പെരിയാര്‍ അണക്കെട്ടു പ്രദേശത്ത് 45 സെമീയുമായിരുന്നു മഴയുടെ തീവ്രത. കുറ്റ്യാടി, തരിയോട് പോലെയുള്ള അണക്കെട്ടുകളില്‍ 43 സെമീ വരെയും തെക്കോട്ട് ശബരിമല- പമ്പാ ഡാം പ്രദേശത്ത് 20 സെമീ വരെയായിരുന്നു മഴ. ഇതു മേഘസ്‌ഫോടന ഫലമായിരിക്കാമെന്നാണു വിദഗ്ധര്‍ പറയുന്നത്
സാധാരണ കാലവര്‍ഷ മേഘങ്ങള്‍ക്ക് 4 കിമീ വരെയാണ് ഉയരം. 12 കിമീ വരെ ഉയരമുള്ള ഇത്തരം ആലക്തിക മേഘങ്ങള്‍ വൈദ്യുതി ചാര്‍ജ് പ്രവഹിപ്പിച്ച് മുറിഞ്ഞു വീണ് ഉരുള്‍പൊട്ടല്‍ ഉണ്ടാക്കാറുണ്ട്. അണപൊട്ടി വെള്ളം ഇറങ്ങുന്ന പ്രതിഭാസമാണിത്. മേഘങ്ങള്‍ ഇങ്ങനെ പൊട്ടി വീണോ എന്ന കാര്യം പഠനവിധേയമാക്കണെന്ന് ശാസ്ത്രജ്ഞരും പറയുന്നു.