ഇതെന്താ കോണ്ടത്തിന്റെ പരസ്യമോ? ലൈംഗികതയുടെ അതിപ്രസരവുമായി ആര്‍.ഡി.എക്‌സ് ലവ് ട്രെയിലര്‍
ലൈംഗികതയുടെ അതിപ്രസരവുമായി ആര്‍ഡിഎക്സ് ലവ് എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പായല്‍ രജ്പുത് നായികയായിട്ടഭിനയിക്കുന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. മാത്രമല്ല സെയ്ഫ്റ്റി എന്ന വാക്ക് ട്രെയിലറില്‍ ഉടനീളം ഉച്ചരിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യമാണോ എന്ന സംശയമാണ് ചിലര്‍ ഉന്നയിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ പായല്‍ രജ്പുത്, തേജ് കഞ്ചര്‍ല എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സരേഷ്, സി കല്യണ്‍, നഗിനിഡു. ആദിത്യ മേനോന്‍, തുളസി എന്നിവരാണ് മറ്റ് താരങ്ങള്‍. സമാനമായ ആര്‍ എക്‌സ് 100 എന്ന ചിത്രത്തിലൂടെയാണ് പായല്‍ രജ്പുത് ശ്രദ്ധിക്കപ്പെടുന്നത്.
ഹോട്ട് രംഗങ്ങളും നായകനുമായിട്ടുള്ള ദീര്‍ഘനേര ലിപ്ലോക്ക് രംഗങ്ങളുമെല്ലം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ നടിയ്ക്ക് ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു. ചൂടന്‍ രംഗങ്ങളുള്ള സിനിമയില്‍ അഭിനയിച്ചെന്ന് കരുതിയോ, ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലോ നടിമാര്‍ എന്തിനും വഴങ്ങുന്നവരാണെന്ന് കരുതരുതെന്ന് പായല്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.