റാസല്‍ ഖൈമയിലെ ആ വലിയ വീട്ടില്‍ പ്രേതമുണ്ടോ?
ദുബായ് : പ്രേമം സിനിമ കണ്ട എല്ലാവരെയും ചിരിപ്പിച്ച ഒരു രംഗമായിരുന്നു റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ രാജകുമാരന്‍ ഒറ്റക്കായിരുന്നു എന്ന ഡയലോഗ്,അതില്‍ പറയുന്ന ആ വലിയവീട് ഒരു പ്രേതകൊട്ടാരമാണ് യു.എ.യിലെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത് കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ കൊട്ടാരം അടച്ചിട്ടിരിക്കുകയായിരുന്നു കാരണം മറ്റൊന്നുമല്ല അന്ധവിശ്വാസമായിരുന്നു ഭൂത പ്രതങ്ങളായ ആത്മാക്കളുണ്ട്ന്നെ പറഞ്ഞായിരുന്നു ഇത്രയും കാലം അടച്ചിട്ടിരുന്നത്. ഇതില്‍ ആത്മാക്കളുണ്ടോഎന്നറിയാനായി മാധ്യമപ്രവര്‍ത്തകനായ ബിജുകല്ലേലിഭാഗവും സംഘവും ഈ കൊട്ടാരത്തിലേക്കു പോയി ആത്മാക്കളെ ഭയന്ന് മുപ്പത് വര്‍ഷത്തോളമാണ് ഈ കൊട്ടാരം അടച്ചിട്ടത്.അതിന്റെ പരിസരത്തു കൂടി പോകുന്ന സ്വദേശികളുടെയും വിദേശികളുടെയും പേടി സ്വപ്നമായിരുന്നു ഈ കൊട്ടാരം
കൊട്ടാരത്തിന്റെ പ്രധാന വാതില്‍ തുറന്നു അകത്തു പ്രവേശിച്ചാല്‍ വിലപിടിപ്പുള്ള നിരവധിയനവധി പഴയകാല ശില്പങ്ങള്‍ കാണാം. 40 വര്‍ഷം പഴക്കമുള്ള ഇന്നത്തെ സാങ്കേതിക വിദ്യയൊന്നുമില്ലാതെ കൈകൊണ്ട് വരച്ച ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ടും സംബുഷ്ട്ടമാണ് ഈ കൊട്ടാരത്തിലെ ഓരോ ഭിത്തികളും, ഭഗവന്‍ ശ്രീ കൃഷ്ണന്റെ ചിത്രവും ഇതില്‍ സ്ഥാനംപിടിച്ചിട്ടുണ്ട് ഇന്ത്യ ഇറാക്ക് മൊറോക്കോ എന്നി രാജ്യങ്ങളിലെ കലാകാരന്മാരാണ് ഈ ചിത്രങ്ങള്‍ വരച്ചത്. ഷേക്ക് അബ്ദുല്‍ അസ്സീസ് ബിന്‍ ഹുമൈദ് അല്‍ ഖാസ്മിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്
1975 ലാണ് ഈ കൊട്ടാരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 10 വര്‍ഷത്തോളം വേണ്ടിവന്നു. മുപ്പത്തിയഞ്ചു മുറികളും മുപ്പത്തിയഞ്ച് കുളിമുറികളും അടങ്ങുന്ന ഈ കൊട്ടാരത്തിനും ഭൂഗര്‍ഭ നിലയടക്കം നാലു നിലകളാണുള്ളത്. ഒരു നിലയിലും പല വ്യത്യസ്തങ്ങളായ ചിത്രപ്പണികള്‍, കൊട്ടാരത്തിന്റെ മുകളില്‍ നിന്നും സൂര്യപ്രകാശം ഭൂഗര്‍ഭ നിലയില്‍ വരെ എത്തിക്കുന്ന സംവിധാനം,ആരെയും വിസ്മയിപ്പിക്കുന്ന വസ്തുവിദ്യകളും കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. മനോഹരങ്ങളായ മാര്‍ബിളുകളും ടൈല്‍സുമാണ് കൊട്ടാരത്തിന്റെ ഭിത്തിയില്‍ പെയിന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത്.
30 വര്‍ഷത്തോളം പഴക്കമുള്ള ആരെയും വിസ്മയിപ്പിക്കുന്ന ലൈറ്റുകള്‍ കൊട്ടാരത്തെ പ്രകാശപൂരിതമാക്കുന്നു. കൊട്ടാരത്തിന്റെ ഏറ്റവും മുകളില്‍ നിന്നാല്‍ റാസല്‍ ഖൈമ എമിറേറ്റിസിന്റെ നാലു ഭാഗവും കാണാം എന്നതും ഇതിന്റെ പ്രത്യകതയാണ്. കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും അധികദിവസമൊന്നും ഇതില്‍ ആരും താമസിച്ചിട്ടില്ല കാരണം മറ്റൊന്നുമല്ല അന്ധവിശ്വാസം തന്നെ. പ്രേതം,ഭൂതം,ജിന്ന് തുടങ്ങിയര്‍ ഈ കൊട്ടാരത്തില്‍ വസിക്കുന്നു എന്നാണ് ജനങ്ങളുടെയിടയിലെ വിശ്വാസം. മേടക്കൂര്‍ മുതല്‍ മീനക്കൂറുവരെയുള്ള നക്ഷത്ര രത്‌നങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്.
മുന്‍പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ ഈ കൊട്ടാരം വാങ്ങിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ഈയിടെ ഈ കൊട്ടാരം വിലക്കെടുത്ത താരിഫ് അല്‍ ശാര്‍ഹന്‍ അല്‍ നുഐമി പേടിക്കൂടി ആസ്വദിക്കാന്‍കഴിയുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ്.കാസറോ ആമിക് എന്നാണ് അറബിയില്‍ ഈ കൊട്ടാരത്തിന്റെ പേര്. 500 മില്യണ്‍ യു.എ.ഇ.ദിര്‍ഹം ഉപയോഗിച്ചായിരുന്നു ഈ കൊട്ടാരം നിര്‍മ്മിച്ചത്. നിഗൂഢതയെറെയുള്ള ഈ കൊട്ടാരത്തിലേക്ക് ആത്മവിശ്വാസമുള്ളയാര്‍ക്കും കടന്നു ചെല്ലാം. ഇവിടെയെത്തുന്ന ഏതെങ്കിലും സഞ്ചാരിക്ക് ആത്മാവിനെ കാണാന്‍ കഴിയുമോ എന്ന ചോദ്യം മാത്രം നിലനില്‍ക്കുന്നു