InternationalNews
റാപ്പര്‍ യംഗ് ഡോള്‍ഫ് വെടിയേറ്റു മരിച്ചു
ടെന്നസി: അമേരിക്കയിലെ പ്രശസ്ത യുവ റാപ്പര്‍ യംഗ് ഡോള്‍ഫ് (36) മെംഫിസില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച തന്റെ സ്വദേശമായ മെംഫിസിലെ കുക്കി ഷോപ്പിലായിരുന്നു സംഭവം. നഗരത്തിലെ വിമാനത്താവളത്തിനടുത്തുള്ള മകെഡയുടെ ഹോംമെയ്ഡ് ബട്ടര്‍ കുക്കീസ് സ്റ്റോര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് യംഗ് ഡോള്‍ഫിന് വെടിയേറ്റത്.
അര്‍ബുദംബാധിച്ച ബന്ധുവിനെ സന്ദര്‍ശിക്കാനാണ് അദ്ദേഹം ഇവിടെ എത്തിയത്. അഡോള്‍ഫ് റോബര്‍ട്ട് തോണ്‍ടണ്‍ എന്നാണ് ഡോള്‍ഫിന്റെ യഥാര്‍ഥ പേര്. മേജര്‍ പോലുള്ള ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ 2020 ലെ ആല്‍ബം ‘റിച്ച് സ്ലേവ്’ ബില്‍ബോര്‍ഡ് 200 പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. അഡോള്‍ഫിനു നേരെ മുന്‍പും വധശ്രമം ഉണ്ടായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News