
മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മംഗളൂരുവിലെ ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്. വിട്ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്ല പൊലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.
ജനുവരി 12-നാണ് പരാതിക്കാധാരമായ സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്‍ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിട്ല പൊലീസ് പറഞ്ഞു.
പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പൊലീസ് സൂപ്രണ്ട് എന്‍. യതീഷിന് കത്ത് നല്‍കി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News