ലഖ്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഫത്തേപൂര്‍ ജില്ലയിലെ 18 വയസുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ 22കാരനാണ് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓക്സിജന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഫത്തേപുര്‍ ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു അറിയിച്ചു.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിക്കുകയായിരുന്നെന്നു പിതാവ് പറഞ്ഞു. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News