CrimeNews

വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയശേഷം പീഡനം; സഹോദരന്‍റെ സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാൾ അറസ്റ്റിലായി. പന്തളം കുളനട സ്വദേശി സിനു രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ സഹോദരന്‍റെ സുഹൃത്താണ് ഇയാൾ.രണ്ടാഴ്ച മുമ്പ് മഹാരാഷ്ട്രയിൽനിന്നെത്തി ക്വറന്‍റീനിലായ സിനു രാജന്‍റെ കോവിഡ് ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു രേഖപ്പെടുത്തിയത്. അടൂർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

2018 മാര്‍ച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. യുവതിയുടെ സഹോദരുമായുള്ള അടുപ്പംവെച്ച് സിനു രാജൻ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. ഒരു ദിവസം മറ്റാരുമില്ലാതിരുന്ന സമയത്ത് യുവതിയുടെ വീട്ടിലെത്തി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.പിന്നീട് ഇതു കാട്ടി യുവതിയെ പലതവണ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പിന്നീട് ബലാത്സംഗത്തിന് ഇരയാക്കി. ഇത് നിരന്തരം തുടർന്നു.ഇതിനിടെ യുവതിയിൽനിന്ന് പണം വാങ്ങുകയും സ്വർണാഭരണങ്ങൾ പണയംവെക്കാനായി വാങ്ങിക്കുകയും ചെയ്തിരുന്നു.സിനു രാജൻ ഇതിനു ശേഷം മഹാരാഷ്ട്രയിലേക്ക് പോയി. സ്വർണാഭരണങ്ങൾ തിരികെ ചോദിച്ചതോടെയാണ് അടുത്തിടെ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker