മകന്‍ 16 കാരിയെ ബലാത്സംഗം ചെയ്തു,പിതാവിനെതിരെ കേസെടുത്തു,നടപടി മകനെ ഉത്തരവാദിത്തത്തോടെ വളര്‍ത്താഞ്ഞതിന്
അഹമ്മദാബാദ്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മകന്‍ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ അഛനെതിരെ പോലീസ് കേസെടുത്തു.മകനെ ഉത്തരവാദിത്തതോടെ വളര്‍ത്താഞ്ഞതിനും ബലാത്സംഗത്തിന് പ്രേരണ ചൊലുത്തിയതിനുമാണ് കേസ്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അസാധാരണ സംഭവം.ഗുജറാത്ത് ചന്ദ്ഘേഡ പൊലീസാണ് കേസെടുത്തത്.16 കാരിയെ 17 വയസുള്ള യുവാവാണ് ബലാത്സംഗം ചെയ്തത്.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാവ് അര്‍ദ്ധരാത്രി കുളിമുറിയില്‍വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പീഡനത്തിന് ആണ്‍കുട്ടിയുടെ അച്ഛന്‍ കൂട്ടുനിന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാളിലെ വാഷ് റൂമില്‍ വെച്ചും 17കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.ഇരുവര്‍ക്കും സിനിമ കാണാന്‍ ടിക്കറ്റ് എടുത്തു നല്‍കിയതടക്കം പീഡനത്തിന് മറ്റ് സാഹചര്യങ്ങളും ആണ്‍കുട്ടിയുടെ പിതാവ് ഒരുക്കി നല്‍കിയതായും പരാതിയിലുണ്ട്.പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന ബോധ്യമായ സാഹചര്യത്തിലാണ് അഛനും മകനുമെതിരെ കേസ് എടുത്തതെന്ന്് പോലീസ് അറിയിച്ചു.