കൊച്ചി: പീഡനശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സഹോദരിമാര്‍ക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മര്‍ദനമെന്ന് പരാതി. മര്‍ദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
അധ്യാപകരോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
മൂന്ന് ദിവസത്തോളം ഭക്ഷണം നല്‍കിയില്ലെന്നും പോലീസിന് പരാതി നല്‍കി. ബെംഗളൂരുവില്‍ നിന്ന് ആലുവയില്‍ എത്തിച്ച് തങ്ങളെ റോഡില്‍ ഇറക്കിവിടുകയായിരുന്നു എന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News